Friday, January 10, 2025
Homeഇന്ത്യമതപരിവർത്തനത്തിന് ശേഷം പട്ടിക വിഭാഗ ആനുകൂല്യങ്ങൾ അനുഭവിയ്ക്കുന്നത് ഭരണഘടനയെ വെല്ലുവിളിയ്ക്കൽ : സുപ്രീം കോടതി.

മതപരിവർത്തനത്തിന് ശേഷം പട്ടിക വിഭാഗ ആനുകൂല്യങ്ങൾ അനുഭവിയ്ക്കുന്നത് ഭരണഘടനയെ വെല്ലുവിളിയ്ക്കൽ : സുപ്രീം കോടതി.

ന്യൂഡൽഹി : 2024 നവം.27. മതപരിവർത്തനത്തിനുശേഷം തന്റെ പഴയ മതത്തിലെ സംവരണം വീണ്ടും അവകാശപ്പെടുന്നത് അനുവദിയ്ക്കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്.
പുതുച്ചേരി സ്വദേശിനി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വീക്ഷണം.

പുതുച്ചേരിയിൽ യു ഡി ക്ലാർക്ക് ജോലിക്ക് വേണ്ടി സംവരണ സർട്ടിഫിക്കറ്റ് തേടിയത് തള്ളിയതിലാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

ക്രിസ്തുമതം സ്വീകരിച്ച യുവതി സ്ഥിരമായി പള്ളിയിൽ പോകുകയും ക്രിസ്തുമത വിശ്വാസങ്ങൾ പിന്തുടരുകയും ചെയ്യുന്ന ആളാണെന്ന് കോടതി കണ്ടെത്തി.

സംവരണ ആനുകൂല്യങ്ങൾ ലഭിയ്ക്കുവാനായി മാത്രം ഇപ്പോഴും തന്റെ പഴയ മതവും പട്ടികജാതി സംവരണവും ഉപയോഗിയ്ക്കുകയാണ്.

ക്രിസ്തുമത വിശ്വാസിയായി മാമോദിസ മുങ്ങിയ നിമിഷം തന്നെ യുവതിയുടെ മതവും സംവരണവും മാറിയതായും സുപ്രീം കോടതി വ്യക്തമാക്കി.

മാമോദിസ കഴിഞ്ഞതിനു ശേഷം ഹിന്ദുവായി അവകാശപ്പെടാൻ ഒരിയ്ക്കലും കഴിയില്ല.

മതപരിവർത്തനത്തിന് ശേഷം ആനുകൂല്യങ്ങൾക്കായി പഴയ മതത്തെ കൂട്ടുപിടിയ്ക്കുന്നത് ഭരണഘടനയോടുള്ള വഞ്ചനയാണ് – വെല്ലുവിളിയാണ്..

ഈ യുവതിയ്ക്ക് പട്ടികജാതി സാമുദായിക പദവി നൽകുന്നത് സംവരണത്തിൻ്റെ ലക്ഷ്യത്തിന് വിരുദ്ധവും വഞ്ചനയ്ക്ക് തുല്യവുമാണ് എന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചിരിയ്ക്കുന്നത്.

ക്രിസ്തു മതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത വ്യക്തികൾക്ക് ഹിന്ദുമതത്തിലേയ്ക്കുള്ള പുനഃപരിവർത്തനവും യഥാർത്ഥ ജാതിയിൽ നിന്ന് സ്വീകാര്യതയും തെളിയിയ്ക്കാൻ കഴിയാതെ പട്ടികജാതി ആനുകൂല്യങ്ങൾ അനുവദിയ്ക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി.

യാതൊരു വിധ മതവിശ്വാസത്തോടു കൂടിയല്ല താൻ ഇപ്പോഴും ഹിന്ദുവാണെന്ന് യുവതി അവകാശപ്പെടുന്നത്.

ആവശ്യമെങ്കിൽ യുവതിയ്ക്ക് പ്രത്യേക ചടങ്ങുകളിലൂടെയോ ആര്യ സമാജം വഴിയോ ഹിന്ദുമതത്തിലേയ്ക്ക് പുനഃപരിവർത്തനം നടത്താവുന്നതാണ്.

തുടർന്ന് ഇത് തെളിയിക്ക്കുന്ന രേഖകൾ ഹാജരാക്കിയാൽ മാത്രമേ യുവതിയ്ക്ക് സംവരണ ആനുകൂല്യങ്ങൾ നൽകേണ്ടതുണ്ടോ എന്നുള്ള കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments