Thursday, December 26, 2024
Homeഇന്ത്യചായയില്ലെന്ന് പറഞ്ഞതിന് ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം, അന്വേഷണം.

ചായയില്ലെന്ന് പറഞ്ഞതിന് ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം, അന്വേഷണം.

ചെന്നൈ: ചായയില്ലെന്ന് പറഞ്ഞതിന് ഹോട്ടൽ ജീവനക്കാരനെ മർദ്ദിച്ച് യുവാക്കൾ. തമിഴ്നാട് തിരുപ്പൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം.മദ്യലഹരിയിലായിരുന്നു ആക്രമണം.

ഹോട്ടൽ അടയ്ക്കാൻ തുടങ്ങുമ്പോഴാണ് രണ്ട് ബൈക്കുകളിലായി അഞ്ച് പേർ എത്തിയത്. ചായ വേണമെന്ന് ആവശ്യപ്പെട്ട സംഘം ജീവനക്കാരോട് തട്ടിക്കയറുകയും മർദ്ദിക്കുകയുമായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്നും പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്നും തിരുപ്പൂർ പൊലീസ് പറഞ്ഞു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments