Thursday, January 9, 2025
Homeഇന്ത്യടിക്കറ്റ് നിരക്ക് 4997 രൂപ മാത്രം; നാഗപട്ടണത്തു നിന്ന് ശ്രീലങ്കയിലെ കാങ്കേശൻ തുറയിലേക്കുള്ള കപ്പൽ ഇനി...

ടിക്കറ്റ് നിരക്ക് 4997 രൂപ മാത്രം; നാഗപട്ടണത്തു നിന്ന് ശ്രീലങ്കയിലെ കാങ്കേശൻ തുറയിലേക്കുള്ള കപ്പൽ ഇനി ആഴ്ചയിൽ അഞ്ചുദിവസം സർവീസ് നടത്തും.

ചെന്നൈ; തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കുള്ള കപ്പൽ ഇനി ആഴ്ചയിൽ അഞ്ചുദിവസം സർവീസ് നടത്തും. യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണിത്.

ഞായർ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് കപ്പൽ ഉണ്ടാവുകയെന്ന് സർവീസ് നടത്തുന്ന ഇൻഡ്ശ്രീ ഫെറി അറിയിച്ചു.

മാസങ്ങൾനീണ്ട അനിശ്ചിതത്വത്തിനുശേഷം ഈ വർഷം ആഗസ്റ്റ് 16-നാണ് കപ്പൽസർവീസ് പുനരാരംഭിച്ചത്. തുടക്കത്തിൽ യാത്രക്കാർ കുറവായതുകാരണം സർവീസ് ആഴ്ചയിൽ മൂന്നുദിവസമാക്കി കുറച്ചു. സെപ്റ്റംബർ 21 മുതൽ നാലുദിവസമാക്കി.

യാത്രക്കാരുടെ എണ്ണം വീണ്ടും ഉയർന്ന സാഹചര്യത്തിലാണ് അഞ്ചുദിവസമാക്കിയത്. രാവിലെ എട്ടിന് നാഗപട്ടണത്തുനിന്ന് പുറപ്പെടുന്ന കപ്പൽ ഉച്ചയ്ക്ക് 12-ന് കാങ്കേശൻതുറയിലെത്തും. അതേ ദിവസം ഉച്ചയ്ക്ക് രണ്ടിന് കാങ്കേശൻതുറയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് ആറിന് നാഗപട്ടണത്ത് തിരിച്ചെത്തും.

സർവീസ് നടത്തുന്ന ഇൻഡ്ശ്രീ ഫെറി സർവീസിന്റെ വെബ്സൈറ്റ് (https://sailindsri.com) വഴി ടിക്കറ്റ് ബുക്കുചെയ്യാം. നാഗപട്ടണത്തുനിന്ന് കാങ്കേശൻതുറയിലേക്ക് സാധാരണക്ലാസിൽ 4997 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരിച്ചുള്ള നിരക്ക് 4613 രൂപയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments