Sunday, January 5, 2025
Homeഇന്ത്യരാജ്യത്തെട്രെയിൻയാത്രാസേവനങ്ങൾ എല്ലാം ഒറ്റ കുടക്കീഴിൽ;വരുന്നു, സൂപ്പർ ആപ്പ്.

രാജ്യത്തെട്രെയിൻയാത്രാസേവനങ്ങൾ എല്ലാം ഒറ്റ കുടക്കീഴിൽ;വരുന്നു, സൂപ്പർ ആപ്പ്.

ന്യൂഡൽഹി; രാജ്യത്തെ ട്രെയിൻയാത്രാസേവനങ്ങൾഎല്ലാംഒറ്റകുടക്കീഴിലാക്കിയുള്ള ‘സൂപ്പർ മൊബൈൽആപ്ലിക്കേഷൻ’ഈവർഷംഅവസാനത്തോടെപുറത്തിറക്കുമെന്ന് റിപ്പോർട്ട്. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ടഎല്ലാസേവനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ജനങ്ങൾക്ക്ലഭ്യമാക്കാനാണ്റയിൽവെലക്ഷ്യമിടുന്നത്. സെന്റർ ഫോർ റെയിൽവേഇൻഫർമേഷൻസിസ്റ്റംസ്വികസിപ്പിച്ച‘സൂപ്പർആപ്’വരുമാനത്തിനുള്ളമറ്റൊരുവഴിയായിമാറുമെന്നുംറയിൽവെ കണക്കുകൂട്ടുന്നു.

ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്‌ഫോംടിക്കറ്റ്വാങ്ങാനും ട്രെയിൻ ഷെഡ്യൂൾ നോക്കാനും പുതിയ ആപ്പിൽസൗകര്യമുണ്ടാകും.ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിങ്ആൻഡടൂറിസം കോർപറേഷൻ) നിലവിലുള്ളസംവിധാനങ്ങളുമായിസംയോജിപ്പിച്ചാകും സൂപ്പർ ആപ്പിന്റെ പ്രവർത്തനം.ഐആർസിടിസിറെയിൽകണക്റ്റ് (ടിക്കറ്റ് ബുക്കിങ്ങിന്), ഐആർസിടിസി ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക്(ഭക്ഷണംഎത്തിക്കുന്നതിന്), റെയിൽ മദദ് (ഫീഡ്‌ബാക്കിന്), റിസർവ്ചെയ്യാത്തടിക്കറ്റിങ് സിസ്റ്റം, ട്രെയിൻ ട്രാക്കിങ്ങിനുള്ളസംവിധാനം എന്നിവയും ഈ ആപ്പിലുണ്ടാകും.

2023-24 സാമ്പത്തിക വർഷത്തിൽഐആർസിടിസി 1111.26 കോടി രൂപഅറ്റാദായവും4270.18കോടിരൂപവരുമാനവുമാണു നേടിയത്. റെയിൽവേയ്ക്കു 45.3 കോടി ബുക്കിങ് ഉള്ളതിനാൽ, മൊത്തം വരുമാനത്തിന്റെ 30.33 ശതമാനവും ടിക്കറ്റ് വിൽപ്പനയിൽ നിന്നാണ് എന്നതുംആപ്മെച്ചപ്പെടുത്താൻ കാരണമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments