Saturday, December 21, 2024
Homeഇന്ത്യആരും സ്വയം ദൈവം എന്ന് വിളിക്കില്ല; ജനങ്ങള്‍ക്ക് വേണ്ടി കഴിയുന്നത്ര നല്ലത് ചെയ്യണം; മോദിക്കെതിരെ മോഹന്‍...

ആരും സ്വയം ദൈവം എന്ന് വിളിക്കില്ല; ജനങ്ങള്‍ക്ക് വേണ്ടി കഴിയുന്നത്ര നല്ലത് ചെയ്യണം; മോദിക്കെതിരെ മോഹന്‍ ഭാഗവത്.

പ്രധാനമന്ത്രി മോദിക്കെതിരെ പരോക്ഷ വിമർശനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഒരാളുടെ പ്രവര്‍ത്തി കാണുന്ന ജനമാണ് അദ്ദേഹത്തെ ദൈവമെന്ന് വിശേഷിപ്പിക്കുകയെന്നും അല്ലാതെ ആരും സ്വയം ദൈവം എന്ന് വിളിക്കില്ലെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.

ജനങ്ങൾക്കായി കഴിയുന്നത്ര നല്ലത് ചെയ്യണം. സ്വയം തിളങ്ങുകയോ വേറിട്ട് നില്‍ക്കുകയോ ചെയ്യരുതെന്ന് ആരും പറയുന്നില്ല. ജോലിയിലൂടെ എല്ലാവര്‍ക്കും ആദരണീയ വ്യക്തികള്‍ ആകാമെന്നും മോഹന്‍ ഭാഗവത് പറയുന്നു . എന്നാല്‍, ആ തലത്തിലേക്ക് നമ്മള്‍ എത്തിയിട്ടുണ്ടോയെന്ന് തീരുമാനിക്കുന്നത് നമ്മള്‍ അല്ല, മറ്റുള്ളവരാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

തന്റെ ഈ ജനനം ജൈവികമായ ഒന്നല്ലെന്നും ദൈവം അയച്ചതാണെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. മോദിയുടെ ഊര്‍ജ്ജത്തിന്റെ കേന്ദ്രം എന്താണെന്ന അഭിമുഖത്തിലെ ചോദ്യത്തോടായിരുന്നു പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments