Monday, October 28, 2024
Homeഇന്ത്യകേരളത്തിന്‌ പുതിയ വന്ദേഭാരതില്ല ; സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ്‌ തുടരും; ഞായറാഴ്‌ച ട്രെയിൻ നിയന്ത്രണം.

കേരളത്തിന്‌ പുതിയ വന്ദേഭാരതില്ല ; സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ്‌ തുടരും; ഞായറാഴ്‌ച ട്രെയിൻ നിയന്ത്രണം.

തമിഴ്‌നാടിന്‌ പുതിയ വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ അനുവദിച്ചപ്പോൾ കേരളത്തിന്‌ ഒന്നുമില്ല. മധുര–- ബംഗളൂരു കന്റോൺമെന്റ്‌, നാഗർകോവിൽ –-ചെന്നൈ എന്നിവയാണ്‌ ഉടൻ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യാൻ പോകുന്ന വന്ദേഭാരത്‌ എക്‌സ്‌പ്രസുകൾ. എന്നാൽ, യാത്രക്കാരും സംസ്ഥാന സർക്കാരും ആവശ്യപ്പെട്ടിരുന്ന എറണാകുളം– -ബംഗളൂരു വന്ദേഭാരത്‌ അംഗീകരിച്ചിട്ടില്ല. ഇവ കഴിഞ്ഞ മാസംമുതൽ ആഴ്‌ചയിൽ മൂന്നുദിവസം സ്‌പെഷ്യലായി ഓടിയിരുന്നു. മികച്ച വരുമാനം ട്രെയിൻ നേടി തന്നുവെന്നാണ്‌ റെയിൽവേ അധികൃതർ പറയുന്നത്‌. എന്നിട്ടും എന്തുകൊണ്ടാണ്‌ പൂർണരീതിയിൽ സർവീസ്‌ ആരംഭിക്കാത്തത്‌ എന്നതിന്‌ മറുപടിയില്ല.

ഞായറാഴ്‌ച ട്രെയിൻ നിയന്ത്രണം. അങ്കമാലി യാർഡിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ഞായറാഴ്‌ച ഇതുവഴി ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. അന്നേദിവസത്തെ പാലക്കാട്‌–- എറണാകുളം ജങ്‌ഷൻ മെമു ( 06797), എറണാകുളം ജങ്‌ഷൻ– -പാലക്കാട്‌ മെമു( 06798) എന്നിവ റദ്ദാക്കി. തൂത്തുക്കുടി– -പാലക്കാട്‌ പാലരുവി എക്‌സ്‌പ്രസ്‌ (16791) ആലുവയിലും തിരുവനന്തപുരം സെൻട്രൽ– -കോഴിക്കോട്‌ ജനശതാബ്ദി എക്‌സ്‌പ്രസ്‌ എറണാകുളം ജങ്‌ഷനിലും തിരുവനന്തപുരം സെൻട്രൽ–-ഷൊർണൂർ വേണാട്‌ എക്‌സ്‌പ്രസ്‌ (163-02) എറണാകുളം ടൗണിലും കണ്ണൂർ– -ആലപ്പുഴ എക്‌സ്‌പ്രസ്‌ (16308) ഷൊർണൂരിലും യാത്ര അവസാനിപ്പിക്കും.

പാലക്കാട്‌–- തൂത്തുക്കുടി പാലരുവി എക്‌സ്‌പ്രസ്‌ (16792) ആലുവയിൽനിന്നും കോഴിക്കോട്‌ –-തിരുവനന്തപുരം–- സെൻട്രൽ ജനശതബ്ദി എക്‌സ്‌പ്രസ്‌ (12075) എറണാകുളം ജങ്‌ഷനിൽനിന്നും ഷൊർണൂർ– -തിരുവനന്തപുരം സെൻട്രൽ വേണാട്‌ എക്‌സ്‌പ്രസ്‌ എറണാകുളത്തുനിന്നും ആലപ്പുഴ–- കണ്ണൂർ എക്‌സ്‌പ്രസ്‌ (16307) ഷൊർണൂരിൽനിന്നുമാകും ഞായറാഴ്‌ച പുറപ്പെടുക.

സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ്‌ തുടരും. ഓണക്കാലത്തെ തിരക്ക്‌ കണക്കിലെടുത്ത്‌ ഏതാനും ട്രെയിൻ സർവീസുകൾ നീട്ടി. കൊച്ചുവേളി–-എസ്‌എംവിടി ബംഗളൂരു പ്രതിവാര സ്‌പെഷ്യൽ, ഡോ. എം ജി ആർ ചെന്നൈ–- കൊച്ചുവേളി സർവീസുകളാണ്‌ നീട്ടിയത്‌. കൊച്ചുവേളിയിൽനിന്ന്‌ ബംഗളൂരുവിലേക്കുള്ള ട്രെയിൻ (06083) സെപ്‌തംബർ 3, 10, 17, 24 തീയതികളിലും സർവീസ്‌ നടത്തും. തിരികെ എസ്‌എംവിടി ബംഗളൂരുവിൽനിന്ന്‌ കൊച്ചുവേളിയിലേക്കുള്ള ട്രെയിൻ (06084) സെപ്‌തംബർ 4, 11, 18, 25 തീയതികളിലും സർവീസ്‌ നടത്തും.
ഡോ. എം ജി ആർ ചെന്നൈ–- കൊച്ചുവേളി പ്രതിവാര സ്‌പെഷ്യൽ (06043) 28, സെപ്‌തംബർ 4, 11, 18, 25 തീയതികളിലും തിരികെയുള്ള ട്രെയിൻ (06044) 29, സെപ്‌തംബർ 5, 12, 19, 26 തീയതികളിലും അധിക സർവീസ്‌ നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments