Sunday, January 5, 2025
Homeഇന്ത്യ‘കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം തകര്‍ത്തു’; മോദിയെ പരിഹസിച്ച് രാഹുല്‍.

‘കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം തകര്‍ത്തു’; മോദിയെ പരിഹസിച്ച് രാഹുല്‍.

ജമ്മു : കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയെ മാനസികമായി തകര്‍ത്തുവെന്നും അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം ഇല്ലാതായെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വ്യാഴാഴ്ച ജമ്മുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രധാനമന്ത്രി മോദിയുടെ ശരീരഭാഷ മാറിയെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയെ ഭരണഘടനയില്‍ ശ്രദ്ധ ചെലുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെ താൻ ദിവസവും പാർലമെൻ്റിൽ കാണാറുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകർ തകര്‍ത്തുവെന്നും രാഹുല്‍ പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം കടക്കാനായില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രധാനമന്ത്രിയല്ല ഇപ്പോഴെന്നും ചൂണ്ടിക്കാട്ടി.ആർഎസ്എസിനെതിരായ പ്രത്യയശാസ്ത്ര പോരാട്ടത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാഹുല്‍ അഭിനന്ദിച്ചു.

ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർട്ടി നേതാവ് രാഹുൽ ഗാന്ധിയും നാഷണൽ കോൺഫറൻസ് (എൻസി) നേതാക്കളായ ഒമർ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല എന്നിവരുമായി വ്യാഴാഴ്ച ശ്രീനഗറിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സെപ്തംബര്‍ 18, 25, ഒക്ടോബര്‍ 1 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments