മംഗളൂരു: ഭണ്ട്വാൾ ബെഞ്ചനപ്പദവിൽ എസ്.എസ്.എൽ.സി വിദ്യാർത്ഥിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദയ ആചാര്യയുടെ മകൻ ഭവ്യ ആചാര്യയാണ് (15) മരിച്ചത്. ബഡക്കബയിലു സെയ്ന്റ ഡോമനിക്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥിയാണ്.
കുളിക്കാൻ കയറി ഏറെ നേരമായിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് മാതാവ് വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പഠനവുമായി ബന്ധപ്പെട്ട സമ്മർദമാണ് കാരണമെന്ന് കരുതുന്നതായി രക്ഷിതാക്കൾ പറഞ്ഞു.