Thursday, December 26, 2024
Homeഇന്ത്യപ്രവേശന പരീക്ഷാ കുംഭകോണം ; സഭ പ്രക്ഷുബ്‌ധമാകും.

പ്രവേശന പരീക്ഷാ കുംഭകോണം ; സഭ പ്രക്ഷുബ്‌ധമാകും.

ന്യൂഡൽഹി; രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാ ചോദ്യപ്പേപ്പർ കുംഭകോണത്തിനിടെ പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും.  തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രധാനമന്ത്രിയടക്കമുള്ള അംഗങ്ങൾക്ക്‌ പ്രോടെം സ്‌പീക്കർ ഭർതൃഹരി മഹ്താബ് സത്യവാചകം ചൊല്ലിക്കൊടുക്കും. തിങ്കളാഴ്‌ച പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭാംഗങ്ങളുമടക്കം 280 പേരാണ്‌ സത്യപ്രതിജ്ഞ ചെയ്യുക. ചൊവ്വാഴ്‌ച 264 അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കും.

അതിനിടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചെയർമാൻ പാനലിലേക്കുള്ള ക്ഷണം ഇന്ത്യ കൂട്ടായ്‌മ തള്ളി. കോൺഗ്രസിന്റെ കൊടിക്കുന്നിൽ സുരേഷ്‌, ഡിഎംകെയുടെ ടി ആർ ബാലു, തൃണമൂൽ അംഗം സുദീപ് ബന്ദ്യോപാധ്യായ എന്നിവരെയാണ്‌ പാനൽ അംഗങ്ങളാക്കാമെന്ന്‌ അറിയിച്ചത്‌. ആദ്യ രണ്ട്‌ ദിവസം സത്യപ്രതിജ്ഞ ആയതിനാൽ 26 മുതലാകും പ്രതിക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുക.  പരീക്ഷാ ക്രമക്കേടിൽ സ്വതന്ത്ര അന്വേഷണവും  പ്രധാനമന്ത്രിയുടെ പ്രസ്‌താവനയും പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും.

26ന്‌ സ്‌പീക്കർ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കേ എൻഡിഎയിൽ സമവായം അകലെയാണ്‌. ടിഡിപിയെ അനുനയിപ്പിക്കാൻ കേന്ദ്രമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ വസതിയിൽ വിളിച്ച യോഗത്തിൽ തീരുമാനമായില്ല. സ്‌പീക്കർ പദവി ലഭിച്ചേതീരുവെന്ന നിലപാടിലാണ്‌ ടിഡിപി. നിലവിലെ സ്‌പീക്കർ ഓം ബിർള തുടരട്ടെയെന്ന ബിജെപി നിലപാടിനോടും അവർക്ക്‌ യോജിപ്പില്ല. ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനം വേണ്ടന്നും അറിയിച്ചിട്ടുണ്ട്‌. പ്രതിപക്ഷത്തിന്‌ ലഭിക്കേണ്ട ഡെപ്യൂട്ടി സ്‌പീക്കർ പദവി ഇത്തവണയും നിഷേധിച്ചാൽ രണ്ട്‌ സ്ഥാനത്തേക്കും പ്രതിപക്ഷം മത്സരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments