Thursday, December 26, 2024
Homeഇന്ത്യകേന്ദ്ര സാഹിത്യ യുവപുരസ്‌കാരം ശ്യാം കൃഷ്ണന്; ബാലസാഹിത്യപുരസ്‌കാരം ഉണ്ണി അമ്മയമ്പലത്തിന്.

കേന്ദ്ര സാഹിത്യ യുവപുരസ്‌കാരം ശ്യാം കൃഷ്ണന്; ബാലസാഹിത്യപുരസ്‌കാരം ഉണ്ണി അമ്മയമ്പലത്തിന്.

ന്യൂഡല്‍ഹി: 2024ലെ കേന്ദ്ര ബാലസാഹിത്യ, യുവ പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാള വിഭാഗത്തില്‍ ബാലസാഹിത്യത്തില്‍ ഉണ്ണിഅമ്മയമ്പലത്തിന്റെഅല്‍ഗോരിതങ്ങളുടെനാട്എന്നനോവലിനാണ് പുരസ്‌കാരം. യുവ പുരസ്‌കാരം ആര്‍ ശ്യാം കൃഷ്ണന്‍ എഴുതി മീശക്കള്ളന്‍ എന്ന ചെറുകഥാസമാഹാരത്തിനാണ്. 50,000 രൂപയുംഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

ഡോ. അജയന്‍ പനയറ, ഡോ. കെ. ശ്രീകുമാര്‍, പ്രൊഫ. ലിസി മാത്യു എന്നിവര്‍ അംഗങ്ങളായ സമിതിയാണ്ബാലസാഹിത്യപുരസ്‌കാരനിര്‍ണയം നടത്തിയത്. 2018 ജനുവരി ഒന്നിനും 2022 ഡിസംബര്‍ 31-നും ഇടയ്ക്ക് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിന്പരിഗണിച്ചത്.

ഡോ.അജിതന്‍മേനോത്ത്, ഡോ. ശ്രീകുമാര്‍ വിഎ.ഡോ.വി.രാമകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് യുവ പുരസ്‌കാരനിര്‍ണയം നടത്തിയത്

പുരസ്‌കാരദാനച്ചടങ്ങ് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്തീരുമാനിക്കുമെന്ന് കേന്ദ്രസാഹിത്യ അക്കാദമിവാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments