Thursday, December 26, 2024
Homeഇന്ത്യകൊലപാതകക്കേസ്; ​ദർശനെയും പവിത്ര ​ഗൗഡയെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കൊലപാതകക്കേസ്; ​ദർശനെയും പവിത്ര ​ഗൗഡയെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ബം​ഗളൂരു ; കൊലപാതകക്കേസിൽ ഇന്നലെ ബം​ഗളൂരു പൊലീസ് അറസ്റ്റ് ചെയ്ത കന്നഡ സൂപ്പർ താരം ദർശനെയും നടിയും സുഹൃത്തുമായ പവിത്ര ​ഗൗഡയെയും ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ബം​ഗളൂരു മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും 17 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഫാർമസി കമ്പനി ജീവനക്കാരനായ ചിത്ര​ദുർ​ഗസ്വദേശി രേണുകസാമി (33)യുടെ കൊലപാതകത്തിലാണ് ദർശനും പവിത്രയുമടക്കം പതിമൂന്നുപേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ദർശന്റെ സുഹൃത്തായ പവിത്രയ്ക്ക് അശ്ലീലസന്ദേശം അയയ്ക്കുകയും ഓൺലൈനായി ശല്യപ്പെടുത്തുകയും ചെയ്ത രേണുകസാമിയെ തട്ടികൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

രേണുകസാമിയുടെ മൃതദേഹം ഞായറാഴ്ച പടിഞ്ഞാറൻ ബം​ഗളുരുവിലെ കാമാക്ഷിപാള്യയയിൽ ഓടയിലാണ് കണ്ടെത്തിയത്. രേണുകസാമി ദർശന്റെ കടുത്ത ആരാധകനായിരുന്നുവെന്നും പവിത്രയും ​ദർശനുമായുള്ള ബന്ധം ഇഷ്ടപ്പെടാത്തതിനെത്തുടർന്നാണ് നടിക്ക് അശ്ലീല മെസേജുകൾ അയച്ചിരുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments