Sunday, December 22, 2024
Homeഇന്ത്യചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി,100 പവന്‍ സ്വര്‍ണം കവര്‍ന്നു.

ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി,100 പവന്‍ സ്വര്‍ണം കവര്‍ന്നു.

ചെന്നൈ: കോട്ടയം എരുമേലി സ്വദേശികളായ ദമ്പതിമാരെ തമിഴ്‌നാട്ടില്‍ കഴുത്തറുത്ത് കൊന്നു. മലയാളികളായ സിദ്ധ ഡോക്ടറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്‌. ചെന്നൈ ആവഡിക്കുസമീപം മുത്തുപുതുപ്പേട്ട്‌ ഗാന്ധിനഗറില്‍ താമസിക്കുന്ന ശിവന്‍ നായരും പ്രസന്നകുമാരിയുമാണ് കൊല്ലപ്പെട്ടത്. വീടിനോട് ചേര്‍ന്ന് ശിവന്‍ നായര്‍ ക്ലിനിക്ക് നടത്തുന്നുണ്ട്. വിരമിച്ച അധ്യാപികയാണ് പ്രസന്നകുമാരി.

കവര്‍ച്ചക്കിടെയാണ് കൊലപാതകമെന്നാണ് സൂചന. ഇവരുടെ വീട്ടില്‍നിന്ന് 100 പവനോളം സ്വര്‍ണം മോഷണംപോയി.
ഞായറാഴ്ച വൈകീട്ടാണ് സംഭവം. രോഗികളെന്ന വ്യാജന എത്തിയവരാണ് കൊലനടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച സൂചന.

വീട്ടിനുള്ളില്‍നിന്ന് ബഹളംകേട്ട അയല്‍ക്കാരാണ് പോലീസിനെ അറിയിച്ചത്. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മുത്താപുതുപ്പേട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. കരസേനയില്‍ ഉദ്യോഗസ്ഥായിരുന്ന ശിവന്‍ നായര്‍ വിരമിച്ച ശേഷമാണ് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments