ന്യൂഡൽഹി : ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. ജാലിയൻവാലാബാഗ് കൂട്ടക്കൊലയിലെ ധീരരായ എല്ലാ രക്തസാക്ഷികൾക്കും ശ്രദ്ധാഞജ്ലി അർപ്പിക്കുന്നു എന്നു പ്രധാനമന്ത്രി പറഞ്ഞു.
ജാലിയൻവാലാബാഗിൽ മാതൃരാജ്യത്തിനായി എല്ലാം ത്യജിച്ച സ്വാതന്ത്ര്യസമര സേനാനികളെ ജനങ്ങൾ എന്നും ഓർമിക്കും. രക്തസാക്ഷികളോട് ജനങ്ങൾ എന്നും കടപ്പെട്ടിരിക്കും. ഇവരുടെ ദേശസ്നേഹം വരും തലമുറകളെ പ്രചോദാനമാക്കുമെന്ന് തനിക്ക് ഉറപ്പുണ്ട് ‘- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.