Thursday, December 26, 2024
HomeKeralaഅയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ ശിലാസ്ഥാപനം മെക്ക ഇമാം നിര്‍വഹിക്കും.

അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ ശിലാസ്ഥാപനം മെക്ക ഇമാം നിര്‍വഹിക്കും.

രാജ്യത്തെ തന്നെ ഏറ്റവും വലിയ മുസ്ലിം പള്ളിയായിരിക്കും ഇതെന്നും ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ ഇവിടെ സ്ഥാപിക്കുമെന്നും ഷെയ്‌ക്ക് അറിയിച്ചു. 21 അടി ഉയരവും 36 അടി വീതിയുമുള്ള ഖുറാനാണ് മസ്ജിദില്‍ സ്ഥാപിക്കുന്നത്. ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് 2020 ജൂലൈ 29ന് സ്ഥാപിച്ചെങ്കിലും മസ്ജിദ് നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മതപണ്ഡിതനായ സുഫര്‍ അഹമ്മദ് ഫാരൂഖിയാണ് ഫൗണ്ടേഷന്റെ ചെയര്‍മാന്‍.

പള്ളിയുടെ പേര് മസ്ജിദ് മുഹമ്മദ് ബിന്‍ അബ്ദുള്ള എന്നാണ് എന്ന് അയോദ്ധ്യയിലെ മസ്ജിദ് വികസന സമിതി ചെയര്‍മാന്‍ ഹാജി അറാഫത് ഷെയ്‌ക്ക് അറിയിച്ചു.

അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് പുതിയ പള്ളി ഉയരുന്നത്. ബിജെപി നേതാവായ ഹാജി അരാഫത്ത് ഷെയ്‌ക്ക് മഹാരാഷ്‌ട്ര ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷനായും മഹാരാഷ്‌ട്ര മുസ്ലിം സമാജം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments