Saturday, December 21, 2024
Homeഇന്ത്യഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) മേധാവിയുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) മേധാവിയുമായ ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) മേധാവിയുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. വെള്ളിയാഴ്ച ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം.

ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രിയായിരുന്ന ചൗധരി ദേവി ലാലിന്റെ മകനായ ചൗട്ടാല, നാലുതവണ (1989 മുതൽ 2005 വരെ) ഹരിയാനയുടെ മുഖ്യമന്ത്രിയായി. 1935 ജനുവരിയിൽ ജനിച്ച ചൗട്ടാല ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായന്മാരിൽ ഒരാളായാണ് അറിയപ്പെടുന്നത്.

എന്നാൽ നിയമന അഴിതി ഉൾപ്പെടെ ഒട്ടേറെ വിവാദങ്ങളിലും ചൗട്ടാല ഉൾപ്പെട്ടു. ഇത് ജയിൽവാസത്തിലേക്കും നയിച്ചു. 1999–2000 കാലയളവിൽ ഹരിയാനയിൽ ജൂനിയർ ബേസിക് അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ 2013ൽ അദ്ദേഹത്തിന് 10 വർഷം തടവ് ശിക്ഷ വിധിച്ചു. 2021ൽ മോചിതനാകുന്നതുവരെ, ഡൽഹിയിലെ തിഹാർ ജയിലിലെ ഏറ്റവും പ്രായം കൂടിയ തടവുകാരൻ (87 വയസ്) എന്ന റെക്കോഡും ചൗട്ടാലയ്ക്കായിരുന്നു.

ഐ‌എൻ‌എൽ‌ഡി അധ്യക്ഷന്റെ നിര്യാണത്തിൽ ദുഃഖം പ്രകടിപ്പിച്ച ഹരിയാന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡ അദ്ദേഹത്തെ ഒരു ജ്യേഷ്ഠ സഹോദരൻ എന്നാണ് വിളിച്ചത്. ചൗട്ടാല ഇപ്പോഴും രാഷ്ട്രീയത്തിൽ സജീവമായിരുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഹരിയാനയ്ക്കും രാജ്യത്തിനും വേണ്ടി ചൗട്ടാല നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.ചൗട്ടാലയുടെ വിയോഗം അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് വരുന്ന അനുയായികൾക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു. “ഇന്ന് ഹരിയാനയിലെ കർഷകർ നിസ്സഹായരായി മാറിയിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments