ഫെഞ്ചൽ ചുഴലിക്കാറ്റ് ഭീതിയിൽ അടച്ചിട്ട ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. പുലർച്ചെ ഒരുമണിയോടെയാണ് പ്രവർത്തനം ആരംഭിച്ചത്.ഫെഞ്ചൽ ചുഴലിക്കാറ്റ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെ കരയിൽ പ്രവേശിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഫെഞ്ചൽ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ അടുത്ത 48 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത ഉണ്ട് .തമിഴ്നാട്, ആന്ധ്രാ പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചു .ചുഴലിക്കാറ്റുവീശാന്‍ സാധ്യതയുള്ള ജില്ലകളിലെ രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനകള്‍ സജ്ജമാണ്.