Thursday, October 31, 2024
Homeഇന്ത്യദീപാവലി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ദീപാവലി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തു ഈ ദിവ്യമായ വിളക്കുകളുടെ ഉത്സവത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ആശംസിക്കുന്നുവെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ആശംസ സന്ദേശം

രാജ്യവാസികൾക്ക് ദീപാവലി ആശംസകൾ. ദീപങ്ങളുടെ ഈ ദിവ്യോത്സവത്തിൽ, എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവുമുള്ള ജീവിതം ആശംസിക്കുന്നു. എല്ലാവർക്കും ലക്ഷ്മി മാതാവിൻ്റെയും ശ്രീ ഗണപതിയുടെയും അനുഗ്രഹം ഉണ്ടാകട്ടെ.”

അതേസമയം ഇത്തവണ ദീപാവലി ദിനം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലാണ് ചെലവഴിക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഗുജറാത്തില്‍ എത്തിയിരിക്കുകയാണ്.ബുധനാഴ്ച വൈകുന്നേരം 5.30ന് അദ്ദേഹം കേവാഡിയയിലെ ഏക്ത നഗറിലെത്തും. 280 കോടിരൂപയുടെ വിവിധ അടിസ്ഥാന  സൗകര്യവികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments