Saturday, January 4, 2025
Homeഇന്ത്യസിനിമാ സെറ്റിലെ ദുരനുഭവം വെളിപ്പെടുത്തി: നടി രാധിക ശരത്കുമാർ

സിനിമാ സെറ്റിലെ ദുരനുഭവം വെളിപ്പെടുത്തി: നടി രാധിക ശരത്കുമാർ

സിനിമാ സെറ്റിലെ ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ശരത്കുമാർ. കാരവാനിൽ ഒളിക്യാമറ ഉണ്ടെന്നും നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നുമാണ് രാധികയുടെ വെളിപ്പെടുത്തൽ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും രാധിക വ്യക്തമാക്കി.

കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നുവെന്നും ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ടെന്നും താരം പറ‍ഞ്ഞു. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും നടി വെളിപ്പെടുത്തി.

ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. മോശമായി പെരുമാറാൻ ശ്രമിച്ച നിരവധിപേരുണ്ട്. പുരുഷന്മാരാരും ഇതുവരെ ഇതിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. പല നടിമാരുടെയും കതകിൽ മുട്ടുന്നത് ഞാൻ നിറയെ കണ്ടിട്ടുണ്ട്, എത്രയോ പെൺകുട്ടികൾ എന്‍റെ മുറിയിൽ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.

കേരളത്തിൽ മാത്രമല്ലെന്നും എല്ലാ സിനിമ സെറ്റിലും ഇത് നടന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഉർവ്വശി അടക്കുമുള്ള നടിമാർ കേരളത്തിൽ ഇങ്ങനെയൊന്നും ഇല്ലെന്ന് പറയുന്നത് നാളെ മാറ്റി നിർത്തുമോ എന്ന് ഭയന്നാണെന്നും താരം അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments