Sunday, December 22, 2024
Homeഇന്ത്യസെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിൽ കോൺസ്റ്റബിൾ ജിഡി റിക്രൂട്ട്മെന്റ്

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിൽ കോൺസ്റ്റബിൾ ജിഡി റിക്രൂട്ട്മെന്റ്

ന്യൂഡൽഹി :- സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിൽ (സിഎപിഎഫ്) എസ്എസ്എഫ്, റൈഫിൾമാൻ (ജിഡി) എന്നിവയിൽ കോൺസ്റ്റബിൾ റിക്രൂട്മെന്റിനായി സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ വിജ്ഞാപനം പുറത്തിറക്കി. 39,481 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

അംഗീകൃത ബോർഡ് / സർവകലാശാലയിൽ നിന്ന് മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താംക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 – 23 വയസ്

100 രൂപയാണ് അപേക്ഷാഫീസ്. സ്ത്രീകൾ, എസ് സി/എസ് ടി വിഭാഗക്കാർ, മുൻ സർവീസ് ഉദ്യോഗാർത്ഥികൾ എന്നിവർക്ക് ഫീസില്ല. ഒക്ടോബര് 14 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കാം.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBE), ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET), ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST), മെഡിക്കൽ എക്സാമിനേഷൻ (DME/ RME), ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞടുപ്പ് അപേക്ഷിക്കാനുള്ള ലിങ്ക്: www.ssc.gov.in/login.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments