Thursday, December 5, 2024
Homeഇന്ത്യബാങ്ക് അക്കൗണ്ട് ഉടമകൾക്ക്‌ അക്കൗണ്ടുകളിൽ നാല് നോമിനികൾ വരെ വെയ്ക്കാൻ അനുവദിക്കുന്ന ബാങ്കിംഗ് നിയമ (ഭേദഗതി)...

ബാങ്ക് അക്കൗണ്ട് ഉടമകൾക്ക്‌ അക്കൗണ്ടുകളിൽ നാല് നോമിനികൾ വരെ വെയ്ക്കാൻ അനുവദിക്കുന്ന ബാങ്കിംഗ് നിയമ (ഭേദഗതി) ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി :- ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് അവരുടെ അക്കൗണ്ടുകളിൽ നാല് നോമിനികൾ വരെ ഉണ്ടായിരിക്കാൻ അനുവദിക്കുന്ന ബാങ്കിംഗ് നിയമ (ഭേദഗതി) ബിൽ ധനമന്ത്രി നിർമല സീതാരാമൻ പൈലറ്റായി അവതരിപ്പിച്ച ബിൽ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ബില്ലിന്മേലുള്ള ചർച്ചയ്ക്ക് മറുപടിയായി, നിക്ഷേപകർക്ക് തുടർച്ചയായി അല്ലെങ്കിൽ ഒരേസമയം നാല് നോമിനികൾ വരെ നാമനിർദ്ദേശം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു, അതേസമയം ലോക്കർ ഉടമകൾക്ക് ഇതിനു കഴിയില്ലെന്നും തുടർച്ചയായ നോമിനേഷൻ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും ധനമന്ത്രി വ്യക്തമാക്കി.

ഒന്നിലധികം നോമിനികൾ വെക്കുന്നതിലൂടെ അക്കൗണ്ട് ഉടമ മരിച്ചാല്‍ നോമിനികള്‍ക്ക് എഫ്ഡി  നിയമതടസങ്ങളില്ലാതെ കൈകാര്യം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. സമ്പാദിക്കുന്നയാളുടെ മരണശേഷം കുടുംബാംഗങ്ങള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിന് ഇത് വഴിയൊരുക്കും. കോവിഡിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ പലരും അപ്രതീക്ഷിതമായി മരിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് നോമിനേഷന്‍റെ കാര്യത്തിലുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് കേന്ദ്രം തീരുമാനിച്ചത്

നിലവിലെ ഭേദഗതിയിലൂടെ എഫ്ഡി അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെ വരെ ചേര്‍ക്കാന്‍ സാധിക്കും. മുമ്പ് ഒരാളെ മാത്രമായിരുന്നു നോമിനിയാക്കാന്‍ സാധിച്ചിരുന്നത്. ഒരേ സമയം നാല് നോമിനികളെ നിര്‍ദേശിക്കുകയാണെങ്കില്‍ അവര്‍ക്ക് ലഭ്യമാക്കേണ്ട തുകയുടെ ശതമാനം ഉടമ നേരത്തെ തന്നെ പരാമര്‍ശിക്കണം.  മക്കളെയോ ഭാര്യയെയോ അമ്മയെയോ നോമിനി ആക്കണമെങ്കില്‍, അക്കൗണ്ട് ഉടമയുടെ മരണത്തെ തുടര്‍ന്നോ നിക്ഷേപകന് തുക ക്ലെയിം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലോ അവര്‍ക്ക് ക്ലെയിം ചെയ്യാന്‍ കഴിയുന്ന ഷെയറിന്‍റെ ശതമാനം സൂചിപ്പിക്കേണ്ടതുണ്ട്. തുടര്‍ച്ചയായുള്ള നോമിനേഷനിലൂടെ ഒരു നിശ്ചിത മുന്‍ഗണനാ ക്രമത്തില്‍ നാല് നോമിനികളെ വയ്ക്കാന്‍ ഒരു നിക്ഷേപകനെ അനുവദിക്കുന്നു. മരണം കാരണമോ നിക്ഷേപകന് തുക ക്ലെയിം ചെയ്യാന്‍ കഴിയാത്ത ചില വ്യവസ്ഥകളിലോ നോമിനിക്ക് മുഴുവന്‍ തുകയും ക്ലെയിം ചെയ്യാന്‍ കഴിയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments