Wednesday, January 8, 2025
Homeഇന്ത്യബം​ഗ്ലാദേശിലെ കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ലണ്ടനിലേയ്ക്ക് പോയതായി...

ബം​ഗ്ലാദേശിലെ കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ലണ്ടനിലേയ്ക്ക് പോയതായി സൂചന

ബം​ഗ്ലാദേശിലെ കലാപത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡൽഹി വിട്ടു. രാവിലെ ഒൻപതരയ്ക്ക് ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. ലണ്ടനിൽ അഭയം തേടുമെന്നാണ് സൂചന. C130 J എന്ന ബം​ഗ്ലാദേശിന്റെ വ്യോമസേന വിമാനത്തിലാണ് ഇന്ത്യ വിട്ടത്. എങ്ങോട്ടേക്കാണ് പുറപ്പെട്ടത് സംബന്ധിച്ച വിവരങ്ങൾ സേന പുറത്തുവിട്ടിട്ടില്ല.

ബം​ഗ്ലാദേശിലെ നിലവിലുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട് കേന്ദ്ര സർക്കാർ അറിയിച്ചു. പാർലെമന്റിൽ വിഷയം സംബന്ധിച്ച് സർവകക്ഷി യോ​ഗം വിളിച്ചിരുന്നു. ഡൽഹിയിലെ ഹിൻഡൻ വ്യോമസേന താവളത്തിലാണ് ഇന്നലെ വൈകീട്ട് ആറ് മണിയോടെ ഷെയ്ഖ് ഹസീന ഇറങ്ങിയത്.

ഷെയ്ഖ് ഹസീന സഹോദരി രഹാനക്കൊപ്പമാണ് ഇന്ത്യയിൽ അഭയം തേടിയിരുന്നത്. സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്ന ബംഗ്ലാദേശിൽ ഭരണം സൈന്യം ഏറ്റെടുത്തിരുന്നു. രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കുമെന്നും സൈനിക മേധാവി വാകർ ഉസ് സമാൻ പറഞ്ഞിരുന്നു. പ്രക്ഷോഭത്തിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്.

അവാമി ലീഗ് നേതാവ് ഷാഹിൻ ചക്ലദാറിന്റെ ഹോട്ടലിന് പ്രക്ഷോഭകർ തീയട്ടു. എട്ട് പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശിൽ അതിരൂക്ഷമായ കലാപം തുടരുകയാണ്. വ്യാപക കൊള്ളയും കൊലയുമാണ് നടക്കുന്നത്.

സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്ന ബംഗ്ലാദേശിൽ ഭരണം സൈന്യം ഏറ്റെടുത്തിരുന്നു. രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കുമെന്നും സൈനിക മേധാവി വാകർ ഉസ് സമാൻ പറഞ്ഞിരുന്നു. പ്രക്ഷോഭത്തിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. അവാമി ലീഗ് നേതാവ് ഷാഹിൻ ചക്ലദാറിന്റെ ഹോട്ടലിന് പ്രക്ഷോഭകർ തീയട്ടു. എട്ട് പേർ കൊല്ലപ്പെട്ടു. ബംഗ്ലാദേശിൽ അതിരൂക്ഷമായ കലാപം തുടരുകയാണ്. വ്യാപക കൊള്ളയും കൊലയുമാണ് നടക്കുന്നത്.

ധാക്ക വിടുന്നതിനു മുൻപു പ്രസംഗം റെക്കോർഡ് ചെയ്യാൻ ഷെയ്ഖ് ഹസീന ആഗ്രിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. സംവരണവിരുദ്ധ പ്രക്ഷോഭം ഭരണവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.

സർക്കാർ ജോലികൾക്കുള്ള സംവരണ സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളിൽ നിന്ന് ജൂലൈയിൽ ആരംഭിച്ച പ്രതിഷേധം 200 ലധികം പേർ കൊല്ലപ്പെടുകയും അക്രമത്തിലേക്ക് നീങ്ങുകയും ചെയ്തതിന് പിന്നാലെയാണ് അടുത്ത പ്രക്ഷോഭത്തെ രാജ്യത്തെ ബാധിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments