ന്യൂഡൽഹി :- ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരെയാണ് സൈബർ ആക്രമണം. രാഷ്ട്രീയപ്പാർട്ടികളുടെയടക്കം അനധികൃത ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ പോരാളികൾ സൈബർ ആക്രമണം നടത്തുന്നത്.
ഉത്തരവ് പാലിക്കാതിരുന്ന തദ്ദേശ സ്വയംഭരണ വകുപ്പിനും കോടതിയിൽ നിന്നും വിമർശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകരുടെ കടന്നാക്രമണം. സെപ്തംബറിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായ ഒരു പരിപാടിയുടെ പോസ്റ്ററുകൾ കൊച്ചി നഗരത്തിൽ ചില മതിലുകളിൽ പതിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആക്ഷേപം.
പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ നീക്കം ചെയ്യാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചിരുന്നു. അത് നടപ്പിലാക്കുകയും ചെയ്തിരുന്നു. അതേസമയം കോടതി ജഡ്ജിമാർക്കെതിരായ വിമർശനം കോടതിയലക്ഷ്യത്തിന് വിധേയമാകേണ്ടി വരും.
ഇടത് സഹയാത്രികനായ പികെ സുരേഷ്കുമാർ അതിരൂക്ഷമായ വിമർശനമാണ് ഉന്നയിക്കുന്നത്. കാഴ്ച മറച്ച് ഫ്‌ളക്‌സ് ബോർഡുകൾ വയ്ക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.