Tuesday, January 7, 2025
Homeഇന്ത്യഎയർ മാർഷൽ അമർ പ്രീത് സിംഗ് ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി സെപ്റ്റംബർ 30 ന്...

എയർ മാർഷൽ അമർ പ്രീത് സിംഗ് ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി സെപ്റ്റംബർ 30 ന് സ്ഥാനമേൽക്കും

എയർ മാർഷൽ അമർ പ്രീത് സിംഗിനെ ഇന്ത്യൻ വ്യോമ സേനയുടെ പുതിയ മേധാവിയായി ( ചീഫ് ഒഫ് എയർ സ്റ്റാഫ്) നിയമിച്ചു. 5000ത്തിൽ അധികം മണിക്കൂർ വിമാനം പറത്തി പരിചയമുള്ള എയർ മാർഷൽ അമർ പ്രീത് സിംഗ് നിലവിൽ എയർ ഫോഴ്സിന്റെ ഉപ മേധാവിയാണ്.

സെപ്തംബർ 30നാണ് അമർ പ്രീത് സിംഗ് ചുമതലയേൽക്കുന്നത്. അമർ പ്രീത് സിംഗിനെ വ്യോമ സേനയുടെ പുതിയ മേധാവിയായി നിയമിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. നിലവിലെ വ്യോമ സേനാ മേധാവിയായ എയർ ചീഫ് മാർഷൽ വിവേക് റാം ചൌധരി സെപ്തംബർ 30ന് വിരമിക്കും.

1964 ഒക്ടോബർ 27 ജനിച്ച എയർ മാർഷൽ അമർ പ്രീത് സിംഗ് 1984ൽ ഇന്ത്യൻ എയർഫോഴ്സിലെ ഫെറ്റർ പൈലറ്റ് സ്ട്രീമിലേക്കാണ് ആദ്യം തിരഞ്ഞെടുക്കപ്പെടുന്നത്. 40 വർഷത്തെ നീണ്ട സേവനത്തിനിടയിൽ വിവിധ കമാൻഡുകളിൽ അദ്ദേഹം ജോലിചെയ്തിട്ടുണ്ട്.

നാഷണൽ ഡിഫൻസ് അക്കാഡമി, നാഷണൽ ഡിഫൻസ് കോളേജ്,ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാർത്ഥിയാണ് അദ്ദേഹം. വിവിധതരം ഫിക്സഡ്, റോട്ടറി-വിംഗ് വിമാനങ്ങളിൽ 5,000 മണിക്കൂറിലധികം പറന്ന അനുഭവമുള്ള അദ്ദേഹം ഒരു ഫ്ലയിംഗ് ഇൻസ്ട്രക്ടറും ഒരു എക്സ്പിരിമെന്റൽ ടെസ്റ്റ് പൈലറ്റുമാണ്.

ഒരു ടെസ്റ്റ് പൈലറ്റെന്ന നിലയിൽ, റഷ്യയിലെ മോസ്കോയിൽ മിഗ് -29 അപ്‌ഗ്രേഡ് പ്രോജക്റ്റ് മാനേജ്‌മെൻ്റ് ടീമിനെ അദ്ദേഹം നയിച്ചിട്ടുണ്ട്. നാഷണൽ ഫ്ലൈറ്റ് ടെസ്റ്റ് സെന്ററിന്റെ പ്രോജക്ട് ഡയറക്ടറായും എയർ മാർഷൽ അമർ പ്രീത് സിംഗ് പ്രവർത്തിച്ചിട്ടുണ്ട്. തേജസ് എന്ന ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിൻ്റെ ഫ്ലൈറ്റ് ടെസ്റ്റിംഗ് ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്.

സൌത്ത് വെസ്റ്റേൺ എയർ കമാൻഡിന്റെ എയർ ഡിഫൻസ് കമാൻഡറായും ഈസ്റ്റേൺ എയർ കമാൻഡിന്റെ സീനിയർ എയർ സ്റ്റാഫ് ഓഫാസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. വ്യോമ സേനയുടെ ഉപമേധാവിയാകുന്നതിന് മുൻപ് അദ്ദേഹം സെൻട്രൽ എയർ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments