ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, ആഭ്യന്തര വിമാനങ്ങൾക്ക് അടിസ്ഥാന നിരക്കിൽ 20 ശതമാനം വരെ കിഴിവാണ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ് ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് അടിസ്ഥാന നിരക്കിൽ 12 ശതമാനം വരെ കിഴിവ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്.
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്
എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഐഓഎസ് ആൻഡ്രോയിഡ് മൊബൈൽ അപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്നവർക്ക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. കൂടാതെ, ഓഫറിലുള്ള സീറ്റുകൾ പരിമിതമാണ്. അതിനാൽ, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ആയിരിക്കും ടിക്കറ്റ് വില്പന.
മാത്രമല്ല, ഈ ഓഫർ കാലയളവിൽ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകളിലെ കൺവീനിയൻസ് ഫീസ് എയർ ഇന്ത്യ ഒഴിവാക്കും. ഇതിലൂടെ മാത്രം ആഭ്യന്തര വിമാനങ്ങളിൽ 399 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 999 രൂപ വരെയും ലാഭിക്കാം.