Sunday, November 24, 2024
Homeഇന്ത്യ78-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഇന്ത്യ: ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വൈകാതെ മാറും: പ്രധാനമന്ത്രി...

78-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഇന്ത്യ: ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വൈകാതെ മാറും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വൈകാതെ മാറും. ഉദ്പാതന മേഖലയുടെ ഹബ്ബായി ഇന്ത്യ മാറി. അസാധ്യമെന്ന് കരുതിയതെല്ലാം സാധ്യമാക്കി. ആവശ്യമുള്ളവൻ്റെ വാതിൽക്കൽ സർക്കാരുണ്ട്. ബഹിരാകാശ രംഗത്ത് ഇന്ത്യ വലിയ ശക്തിയായി തീർന്നെന്നും മോദി പറഞ്ഞു.

78മത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൻ്റെ ഭാഗമായി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കളിൽ പ്രതീക്ഷ നൽകിയിരിക്കുന്നു. വടക്കുകിഴക്കൽ സംസ്ഥാനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു. രാജ്യത്തെ രണ്ടരക്കോടി വീടുകളിൽ വൈദ്യുതിയെത്തി.

കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരെ സുശക്തമായ നടപടികൾ ഉണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു.സുവർണ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. പത്ത് കോടിയിലധികം വനിതകൾ ഇന്ന് സ്വയം പര്യാപ്തരാണ്. മധ്യവർഗത്തിണ് ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കാനായി. ബഹിരാകാശ സ്റ്റാർട്ടപ്പുകൾ കൂടുതലായി വരുന്നുണ്ട്.

ഇന്ത്യയുടെ വളർച്ചാ ചരിത്രത്തിൽ ബഹിരാകാശ മേഖല നിർണായകമാണ്. സേവനത്തിന് അവസരം നൽകിയ ജനങ്ങൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗത്തിൽ വ്യക്തമാക്കി.നേരത്തെ നമ്മുടെ ബഹിരാകാശ മേഖല ചങ്ങലയിലായിരുന്നു. പക്ഷേ ഇന്ന് അങ്ങനെയല്ല. യുവ സ്റ്റാർട്ടപ്പുകൾക്കുള്ള അവസരമാണ് ഇന്നുള്ളത്.

ഇന്ന് സ്വകാര്യ ഉപഗ്രഹങ്ങൾ ഉൾപ്പെടെ വിക്ഷേപിക്കുന്നു. ലക്ഷ്യം ശരിയായിരിക്കുമ്പോൾ ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിൽ സർക്കാർ വലിയ ചുവടുകൾ വെച്ചുകഴിഞ്ഞു.

ജീവിത സൗകര്യങ്ങൾക്ക് മുൻഗണന നൽകി. അതിവേഗമാണ് രാജ്യത്തെ യുവാക്കൾ ആഗ്രഹിക്കുന്നത്. ഇത് രാജ്യത്തിൻ്റെ സുവർണ്ണ കാലഘട്ടമാണ്. സർക്കാരുൻ്റെ പരിഷ്കാരങ്ങളുടെ പാത വളർച്ചയുടെ ബ്ലൂപ്രിൻ്റ് ആയി മാറിയിരിക്കുന്നു. ഇന്ത്യയിലെ 140 കോടി പൗരന്മാർ ഐക്യദാർഢ്യത്തോടെ തോളോട് തോൾ ചേർന്ന് നടന്നാൽ സമ്പന്നവും വികസിതവുമായ ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിൻ്റെ വളർച്ചയ്ക്ക് ഭാഷ ഒരു തടസ്സമാകരുത്. ഭാഷാടിസ്ഥാനത്തിലുള്ള വിവേചനം ഒഴിവാക്കണം. യുവാക്കളുടെ അവസരങ്ങൾക്ക് ഭാഷ തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കാനാകണം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വേഗത്തിലുള്ള അന്വേഷണവും കർശനമായ ശിക്ഷ നടപടികളും ഉണ്ടാകണം. ഇത്തരം സംഭവങ്ങളിൽ ജനങ്ങളുടെ വിശ്വാസത്തിന് വേഗത്തിലുള്ള അന്വേഷണവും ശിക്ഷയും ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൊൽക്കത്തയിലെ ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിവാദമായി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments