പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ കീഴില്‍ ഉള്ള കാബിനറ്റ്,സഹമന്ത്രി (സ്വതന്ത്ര ചുമതല),സഹ മന്ത്രിമാർ തുടങ്ങി 72 മന്ത്രിമാരുടെ വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കും. ഇതിനു മുന്നോടിയായി ഇന്ന് വൈകിട്ട് ആദ്യ മന്ത്രിസഭാ യോഗം ചേരും . അഞ്ചു മണിയ്ക്ക് ആണ് മന്ത്രിസഭാ യോഗം ചേരുവാന്‍ തീരുമാനം . പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആണ് യോഗം. സുപ്രധാന തീരുമാനങ്ങൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഉണ്ടാകും .ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ നാല് വകുപ്പുകളും,ബിജെപി തന്നെ കൈവശം വെക്കും .
മന്ത്രിസഭയിലെ രണ്ടാമനായ രാജ്നാഥ് സിംഗ് പ്രതിരോധ മന്ത്രി സ്ഥാനത്തും, അമിത് ഷാ ആഭ്യന്തര മന്ത്രി സ്ഥാനത്തും, എസ് ജയശങ്കർ വിദേശ കാര്യ മന്ത്രി സ്ഥാനത്തും തുടരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍ . ഇത് മാറുവാന്‍ സാധ്യത ഇല്ല . പീയൂഷ് ഗോയലിന് ധനമന്ത്രി സ്ഥാനം നല്‍കിയേക്കും .
സാംസ്കാരിക വകുപ്പും വിദ്യാഭ്യാസ വകുപ്പും ബി ജെ പി വിട്ടു നല്‍കില്ല . ബാക്കി വകുപ്പുകളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം എടുക്കും . സുപ്രധാന വകുപ്പായ റയില്‍വേയുടെ ചുമതല ടിഡിപി ജെഡിയു എന്നിവയിലെ ഏതെങ്കിലും ഒരു മന്ത്രിയ്ക്ക് ലഭിക്കും .മറ്റു വകുപ്പുകളുടെ കാര്യത്തില്‍ ഏകദേശ ധാരണ ആയെങ്കിലും ഇന്ന് വൈകിട്ട് നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷമേ അന്തിമ തീരുമാനം എടുക്കൂ .
നിതിൻ ഗഡ്കരി ,ജഗത് പ്രകാശ് നദ്ദ,ശിവരാജ് സിംഗ് ചൗഹാൻ,നിർമല സീതാരാമൻ,മനോഹർ ലാൽ ഖട്ടർ,എച്ച് ഡി കുമാരസ്വാമി,ധർമ്മേദ്ര പ്രധാൻ,ജിതം റാം മാഞ്ചി,രാജീവ് രഞ്ജൻ സിംഗ്/ലല്ലൻ സിംഗ്,സർബാനന്ദ സോനോവാൾ,ബീരേന്ദ്ര കുമാർ,റാം മോഹൻ നായിഡു,പ്രഹ്ലാദ് ജോഷി,ജുവൽ ഓറം,ഗിരിരാജ് സിംഗ്,
അശ്വിനി വൈഷ്ണവ്,ജ്യോതിരാദിത്യ സിന്ധ്യ,ഭൂപേന്ദർ യാദവ്,ഗജേന്ദ്ര സിംഗ് ഷെഖാവത്,അന്നപൂർണാ ദേവി,
കിരൺ റിജിജു,ഹർദീപ് സിംഗ് പുരി,മൻസുഖ് മാണ്ഡവ്യ,ജി കിഷൻ റെഡ്ഡി,ചിരാഗ് പാസ്വാൻ,സി ആർ പാട്ടീൽ എന്നീ കാബിനറ്റ് മന്ത്രിമാര്‍ക്ക് മറ്റു വകുപ്പുകള്‍ നല്‍കും . സ്വതന്ത്ര ചുമതല ഉള്ള മന്ത്രിമാര്‍ക്കും സഹ മന്ത്രിമാർക്കും ഉള്ള വകുപ്പുകളുടെ കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും .