Friday, September 20, 2024
Homeഇന്ത്യ2024 സെപ്റ്റംബർ 7 ശനിയാഴ്ചയാണ് വിനായക ചതുർത്ഥി ആഘോഷവും, ഏഴു നാളുകളുടെ പ്രത്യേകതകളും, അനുഗ്രഹങ്ങളും

2024 സെപ്റ്റംബർ 7 ശനിയാഴ്ചയാണ് വിനായക ചതുർത്ഥി ആഘോഷവും, ഏഴു നാളുകളുടെ പ്രത്യേകതകളും, അനുഗ്രഹങ്ങളും

ഗണേശഭഗവാന് വിശേഷപ്പെട്ട ദിവസമാണ് വിനായക ചതുർത്ഥി. ഭഗവാൻ ഏറെ സന്തോഷവാനായ ദിവസം. നമ്മളെ കാണാനായി ഭഗവാൻ വരുന്ന ദിവസമാണ് വിനായക ചതുർത്ഥി. സെപ്റ്റംബർ 7 ശനിയാഴ്ചയാണ് 2024ലെ വിനായക ചതുർത്ഥി.

ഒരു ചതുർത്ഥിയിൽ ​ഗണപതി ഭ​ഗവാൻ നൃത്തം ചെയ്തപ്പോൾ ചന്ദ്രൻ പരിഹാസത്തോടെ ചിരിച്ചു. ഇതിൽ കുപിതനായ ​ഗണപതി ചന്ദ്രനോട് കോപിച്ചു. ക്ഷമിക്കുവാനും തയ്യാറായില്ല. ഈ ദിനം ചന്ദ്രനെ നോക്കുന്ന എല്ലാവരും ദുഃഖത്തിൽ ആകുമെന്നാണ് ​ഗണപതി ശപിച്ചത്. ഇക്കാര്യങ്ങൾ ഒന്നും അറിയാതെ വിഷ്ണു ഭ​ഗവാൻ ചന്ദ്രനെ നോക്കി. വിഷമത്തിലായ വിഷ്ണു ഭ​ഗവാൻ ശിവഭ​ഗവാനോട് സഹായം അഭ്യർത്ഥിച്ചു.

അലിവ് തോന്നിയ ശിവഭഗവാന്‍ വിഷ്ണുവിനോട് ഗണപതീവ്രതം അനുഷ്ഠിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ശിവഭഗവാന്‍ പറഞ്ഞത് പോലെ വിഷ്ണു ഗണപതീവ്രതമനുഷ്ഠിച്ചു സങ്കടങ്ങളൊക്കം അകറ്റി. ഇതാണ് വിനായക ചതുര്‍ത്ഥി ദിനത്തിൻ്റെ ഐതീഹ്യമായി പറയപ്പെടുന്നത്

ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്താണ് ഗണേശോത്സവം എന്ന ആഘോഷത്തിന് പ്രാധാന്യമേറിയത്. സ്വാതന്ത്ര്യസമര സേനാനിയായ ബാലഗംഗാധര്‍ തിലകാണ് ഇത് ആഘോഷമായി ആരംഭിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത്. 1890കളില്‍ സാധാരണക്കാരില്‍ ഐക്യമുണ്ടാക്കുക, സാമുദായിക ആരാധന ശക്തിപ്പെടുത്തുക എന്നിവയായിരുന്നു ലക്ഷ്യം

മഹാരാഷ്ട്രയില്‍ പേഷ്വമാര്‍ ഗണപതി ആരാധന നേരത്തെ തന്നെ ആരംഭിച്ചിരുന്നു. വീടുകളില്‍ മാത്രം നടത്തിയ ഈ ആരാധനയെ പൊതുയിടങ്ങളിലേക്ക് എത്തിക്കാനാണ് ബാലഗംഗാധര്‍ തിലക് ശ്രമിച്ചത്. ഇതിലൂടെ ജനങ്ങളില്‍ ഐക്യമുണ്ടാക്കാന്‍ കഴിയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.

1893ലാണ് ബാലഗംഗാധര്‍ തിലക് ഗണേശോത്സവത്തിന് തുടക്കം കുറിച്ചത്. വലിയ പവലിയനുകളില്‍ ഗണപതിയുടെ ചിത്രങ്ങള്‍ അദ്ദേഹം സ്ഥാപിച്ചു. തുടര്‍ന്ന് ഉത്സവത്തിന്റെ പത്താം ദിവസം ഗണപതി വിഗ്രഹങ്ങള്‍ നിമഞ്ജനം ചെയ്യുന്ന രീതിയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.

വിനായക ചതുർത്ഥിയോടനുബന്ധിച്ച് 7 നക്ഷത്രക്കാർക്ക് ഏറെ അനുഗ്രഹം ഉണ്ടാകും. ഭഗവാൻ ഇവരെ അനുഗ്രഹിയ്ക്കും. ഈ നാളുകാർ വീട്ടിൽ ഉണ്ടെങ്കിൽ തന്നെ ഐശ്വര്യമുണ്ടാകും. ഈ നാളുകാർ ഇതേ ദിവസം അമ്പലത്തിൽ പോയി പ്രാർത്ഥിയ്ക്കുന്നത് നല്ലതാണ്.

             ഉത്രട്ടാതി

ഇതിൽ ആദ്യ നക്ഷത്രമാണ് ഉത്രട്ടാതി. ഇവർക്ക് ജീവിതത്തിലേക്ക് ഭഗവൽചൈതന്യം വന്നിറങ്ങും. ഇവർ ഇപ്പോൾ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിയ്ക്കുന്നത്. അതിൽ നിന്നുള്ള മാറ്റമാണ് വിനായക ചതുർത്ഥിയോട് അനുബന്ധിച്ച് വരുന്നത്. തടസങ്ങൾ മാറുന്നു, സർവൈശ്വര്യം ഉണ്ടാകുന്നു. കടങ്ങൾ ഒരു വലിയ പരിധി വരെ തീർക്കാൻ സാധിക്കും.

           തൃക്കേട്ട

അടുത്തത് തൃക്കേട്ടയാണ്. ഇവർക്ക് എല്ലാമുണ്ടെങ്കിലും ഒന്നുമില്ലെന്ന അവസ്ഥയാണ് എന്നു പറയാം. പുറമേ നിന്ന് നോക്കുന്നവർക്ക് എല്ലാമുണ്ടെങ്കിലും ഒന്നുമില്ലെന്ന അവസ്ഥയാണ്. എത്ര കഷ്ടപ്പെട്ടാലും അധ്വാനിച്ചാലും സ്വസ്ഥതയില്ലാത്ത അവസ്ഥയാണ്. ഇതിൽ നിന്നും മാറ്റം വരുന്ന സമയമാണ് വിനായക ചതുർത്ഥി. ഇവരുടെ ജീവിതത്തിൽ ഭഗവാൻ സർവ സൗഭാഗ്യങ്ങളും നിറയ്ക്കുന്നു.

            പൂരാടം

അടുത്തത് പൂരാടം നക്ഷത്രമാണ്. ഇവർ പഴികളും മറ്റും കേൾക്കുന്ന സമയത്തിലൂടെയാണ് കടന്നു വന്നത്. കുറ്റപ്പെടുത്തലും പരിഹാസവും സഹിച്ച് പോകുന്ന അവസ്ഥയുണ്ടായിട്ടുണ്ടാകും. ഇവരുടെ ജീവിതത്തിൽ സകല ദുഖങ്ങളും ദുരിതങ്ങളും അവസാനിയ്ക്കുന്ന സമയാണ് വരുന്നത്. ജീവിതത്തിൽ ഭാഗ്യവും ഐശ്വര്യവും വർദ്ധിയ്ക്കുന്നു. സാമ്പത്തിക പുരോഗതി, തൊഴിൽ നേട്ടം എന്നിവയും ഫലമാകും.

             ഉത്രം

ഉത്രം അടുത്ത നക്ഷത്രമാണ്. ഇവരുടെ ജീവിതത്തിൽ പല കാര്യങ്ങളും മുടക്കിക്കിടക്കുന്ന സമയമാണ്. ഇവർക്ക് ഈ അവസ്ഥ മാറുന്നു. വിനായക ചതുർത്ഥിയോടെ ഇവരുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ വന്നു ചേരുന്നു. ദോഷങ്ങൾ മാറുന്നു. തടസങ്ങൾ നീങ്ങി കാര്യസാധ്യമുണ്ടാകുന്നു. രക്ഷപ്പെടാൻ പോകുന്ന നാളുകാരാണ് ഇവർ. മുടങ്ങി കിടന്ന പല കാര്യങ്ങളും തടസ്സം നീങ്ങി പുനരാരംഭിക്കും.

          അത്തം

അത്തം നക്ഷത്രമാണ് അടുത്തത്. ഭഗവാന്റെ ജന്മനക്ഷത്രമാണ് അത്തം. ഇവർക്ക് സൗഭാഗ്യം വരുന്ന സമയമാണ് വിനായക ചതുർത്ഥി. ഇവരുടെ മനസിൽ ഏറെ മാനസിക ക്ലേശം അനുഭവിയ്ക്കുന്നു. അത്രയ്ക്ക് മോശം അനുഭവങ്ങളാണ് കുറേക്കാലമായി വന്നിരുന്നത്. ജീവിതത്തിൽ സുഖവും സമൃദ്ധിയും വരുന്ന കാലഘട്ടമാണ് ഇത്. ഇവർ നന്നായി വരും. മാനസിക സന്തോഷത്തിന് ഇനി അങ്ങോട്ട് അവസരമുണ്ടാകും.

            അനിഴം

അനിഴം നാളുകാർക്കും ഈ കാലം നല്ല കാലമാണ്. ഇവരുടെ മനസിലെ ദുഖങ്ങളും പ്രയാസങ്ങളുമെല്ലാം മാറുന്ന കാലമാണ്. ചതുർത്ഥി കഴിയുമ്പോൾ എല്ലാം ശരിയാകും. സർവൈശ്വര്യമുണ്ടാകും. ഇവരുടെ മനപ്രയാസത്തിന് പരിഹാരമാകും. കഷ്ടകാലത്തിന് അവസാനമാകും. സാമ്പത്തിക നേട്ടം ഫലം. കടങ്ങൾ വീട്ടാൻ സാധിക്കും. ബന്ധങ്ങളിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ അവസാനിക്കും.

ചിത്തിര

ചിത്തിരയാണ് അടുത്തത്. ഇവരുടെ ചുറ്റുമുള്ളവർക്ക് നല്ല കാലമാണെങ്കിലും ഇവർ മാത്രം മന്ദീഭവിച്ചു നിൽക്കുന്ന അവസ്ഥയാകും. ഇതിൽ നിന്നും മാറ്റമുണ്ടാകുന്ന സമയാണ് ചതുർത്ഥിയോട് അനുബന്ധമായി വരുന്നത്. ഭഗവത്‌ചൈതന്യം ഇവരുടെ ജീവിതത്തിൽ വന്നു ചേരും. ഇവരുടെ ഐശ്വര്യം വാനോളം ഉയരും. വിനായക ചതുർത്ഥി ദിനത്തിൽ ഇവർ എന്തായാലും വിനായകനെ ദർശിച്ച് വഴിപാടുകൾ നടത്തുന്നത് നല്ലതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments