ആവശ്യമുള്ള ചേരുവകൾ
പച്ചക്കായ ഒരെണ്ണം
ചേന ഒരു കഷ്ണം
തേങ്ങ ചിരവിയത് ഒരു കപ്പ്
പച്ചമുളക് എരിവിനു ആവശ്യത്തിന്
കൂടുതൽ പുളി ഇല്ലാത്ത നല്ല കട്ട തൈര് ഒരുകപ്പ്
മഞ്ഞൾപ്പൊടി അര സ്പൂൺ
കാശ്മീര് മുളകുപൊടി 1/2 സ്പൂൺ
കുരുമുളകുപൊടി അരസ്പൂൺ
ജീരകം അര ടീസ് സ്പൂൺ
ഉള്ളി രണ്ടെണ്ണം
കടുക് ഒരു സ്പൂൺ
ഉലുവ 1/2 സ്പൂൺ
നെയ്യ് 1/4 സ്പൂൺ
കറിവേപ്പില കുറച്ച്
ഉപ്പ് ആവശ്യത്തിന്
വറ്റൽ മുളക് രണ്ടെണം രണ്ടായി മുറിച്ചത്
എണ്ണ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
അരിഞ്ഞു വച്ച കഷ്ണങ്ങളിലേക്ക് കുരുമുളകുപൊടി മഞ്ഞൾപ്പൊടി
മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിച്ചെടുക്കുക
തേങ്ങ
ജീരകം
പച്ചമുളകള്
ഒരുചെറിയ ഉള്ളി
എന്നിവ നന്നായി അരച്ചെടുക്കുക
തൈര് മിക്സിയിൽ ഒന്നു അടിച്ചെടുക്കുക
വെന്ത കഷ്ണങ്ങളിലേക്ക് അരച്ച തേങ്ങ ചേർത്ത് നന്നായി യോജിപ്പിക്കുക നന്നായി തിളച്ചു വന്നതിനു ശേഷം തീ ലോ ഫ്ലെമിയിൽ ആക്കുക അതിലേക്ക് തൈരും നെയ്യും ചേർത്ത് നന്നായി ഇളക്കുക
(നെയ്യ് ഓപ്പ്ഷനലാണ്)
തിളക്കാൻ അനുവധിക്കരുത്
തൈര്പിരിഞ്ഞു പോവാൻ സാധ്യതയുണ്ട്.
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ഉലുവ കടുക് എന്നിവ ഇട്ട് പൊട്ടിക്കുക.
അതിലേക്ക ഒരു ചെറിയ ഉള്ളി അരിഞ്ഞതും ഉണക്കമുളകും വേപ്പിലയും ഇട്ട് നന്നായി മൂത്തു വന്നതിനു ശേഷം കാളനിലേക്ക് ഒഴിക്കുക . നമ്മുടെ കാളൻ റെഡി.