എല്ലാവർക്കും നമസ്കാരം
വല്ലാതെ പഴുത്ത് തൊലി കറുത്ത നേന്ത്രപ്പഴം കൊണ്ട് ഒരു പ്രതീക്ഷയും ഇല്ലാതെ കേക്ക് ഉണ്ടാക്കിയപ്പോൾ നല്ല സോഫ്റ്റ് ആയ രുചികരമായ കേക്ക് ഉണ്ടാക്കാം.
🌟നേന്ത്രപ്പഴം കേക്ക്
✨ആവശ്യമായ സാധനങ്ങൾ
🌟പഞ്ചസാര – 100 ഗ്രാം
🌟ജാതിക്ക – ഒരു ചെറിയ കഷണം
🌟മുട്ട – രണ്ടെണ്ണം
🌟നന്നായി പഴുത്ത നേന്ത്രപ്പഴം – ഒരെണ്ണം
🌟മൈദ – 150 ഗ്രാം
🌟കുക്കിംഗ് സോഡ – കാൽ ടീസ്പൂൺ
🌟ബേക്കിംഗ് സോഡ – മുക്കാൽ ടീസ്പൂൺ
🌟റിഫൈൻഡ് ഓയിൽ – നൂറ് മിലി
🌟പാല് – രണ്ടു ഡെസെർട്ട് സ്പൂൺ
🌟നെയ്യ് – അര ടീസ്പൂൺ
🌟ബട്ടർ പേപ്പർ – ഒരെണ്ണം
✨തയ്യാറാക്കുന്ന വിധം
🌟പഞ്ചസാര ജാതിക്കയും ചേർത്ത് നല്ലതുപോലെ പൊടിച്ചു വയ്ക്കുക.
🌟പഴം മിക്സിയിൽ നന്നായി അരയ്ക്കുക
🌟മൈദ രണ്ടു സോഡയും ചേർത്ത് നന്നായി അരിച്ചെടുക്കുക.
🌟മുട്ട നന്നായി അടിക്കുക. അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന പഞ്ചസാര ചേർത്ത് ഒന്നുകൂടി അടിക്കുക. അതിലേക്ക് ഓയിൽ ചേർത്ത് ഒന്നുകൂടി അടിക്കുക. നേരത്തെ അരച്ചു വച്ചിരിക്കുന്ന പഴവുമായി ചേർത്ത് നന്നായി ഇളക്കുക. മൈദ കുറേശ്ശെയായി ചേർത്ത് കട്ടയില്ലാതെ നല്ലതുപോലെ മിക്സ് ചെയ്യുക. പാലും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്ത് നെയ്യ് പുരട്ടി ബട്ടർ പേപ്പർ വിരിച്ച കേക്ക് ടിന്നിൽ ഒഴിച്ച് ടാപ്പ് ചെയ്ത് 180 ഡിഗ്രി സെൽഷ്യസിൽ 35-40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
🌟 തണുത്തതിനു ശേഷം ചെറിയ സ്ലൈസാക്കി സെർവ് ചെയ്യാം.