Thursday, December 26, 2024
Homeസിനിമതമിഴിലെ ഹിറ്റ്‌ ചലച്ചിത്രമായ "സേവകര്‍" നാളെ ( നവംബര്‍ 8) മുതല്‍ കേരളത്തിലും പ്രദർശനം ആരംഭിക്കും

തമിഴിലെ ഹിറ്റ്‌ ചലച്ചിത്രമായ “സേവകര്‍” നാളെ ( നവംബര്‍ 8) മുതല്‍ കേരളത്തിലും പ്രദർശനം ആരംഭിക്കും

രാജന്‍ ജോസഫ്‌ തോമസ്‌ നിര്‍മ്മിച്ച്‌ മലയാളി അണിയിച്ചൊരുക്കിയ തമിഴിലെ ഹിറ്റ്‌ ചലച്ചിത്രമായ സേവകര്‍ നാളെ ( നവംബര്‍ 8) മുതല്‍ കേരളത്തിലെ സിനിമ പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് എത്തുന്നു .കേരളത്തിലെ സിനിമാ ശാലകളില്‍ സേവകര്‍ പ്രദര്‍ശിപ്പിക്കും എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു

രാഷ്ട്രീയ സംഭവ വികാസങ്ങളെ ആസ്പദമാക്കി പത്തനംതിട്ട വടശ്ശേരിക്കര സ്വാമിമഠത്തില്‍ സന്തോഷ്‌ ഗോപിനാഥ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്ത ആദ്യ തമിഴ് സിനിമയാണ് സേവകര്‍ . തമിഴ് നാട്ടിലെ 65 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത സേവകര്‍ മൂന്നാം വാരത്തിലേക്ക് കടന്ന സന്ദര്‍ഭത്തില്‍ ആണ് കേരളത്തിലും സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്‌ .

പോലീസും രാഷ്ട്രീയക്കാരും തമ്മില്‍ ഉള്ള അവിശുദ്ധ കൂട്ട് കെട്ടു മൂലം പൊതു ജനത്തിന് ഉണ്ടാകുന്ന വിവിധ വിഷയങ്ങള്‍ ആണ് പ്രമേയം . ജനം യജമാനനും രാഷ്ട്രീയ പോലീസ് അധികാര വര്‍ഗ്ഗങ്ങള്‍ സേവകരും ആണെന്ന് എടുത്തു പറയുന്ന ചിത്രം തമിഴ് മക്കള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു . ജനങ്ങള്‍ക്ക്‌ നല്ല കാഴ്ചപ്പാടുകള്‍ നല്‍കുന്ന മികച്ച ചിത്രം നല്‍കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനം ഉണ്ടെന്ന് സംവിധായകന്‍ സന്തോഷ്‌ ഗോപിനാഥ് പറഞ്ഞു .

കുറ്റാലം ,തെങ്കാശി എന്നീ മനോഹര സ്ഥലങ്ങളുടെ വിവിധയിടങ്ങളില്‍ ആയിരുന്നു ചിത്രീകരണം . പ്രിജിന്‍ മുഖ്യ നായക കഥാപാത്രമായ ചിത്രത്തിലെ നായിക ഷെഹാനയാണ് .ഷെഹാനയുടെ ആദ്യ സിനിമയാണ് സേവകര്‍ . ബോസ്സ് വെങ്കിട് ,ആടുകുളം നരന്‍ , വിദ്യാ വിശ്വനാഥ് ,ഹിമ ശങ്കരി തുടങ്ങിയവര്‍ അഭിനയിക്കുന്നു .പ്രദീപ്‌ നായര്‍ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ എം ഡി മോഹന്‍ പാട്ടുകള്‍ക്ക് സംഗീതം ഒരുക്കി . തമിഴിലെ ഏറ്റവും മികച്ച ചിത്രമായി സേവകര്‍ മാറി എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments