Friday, December 27, 2024
Homeസിനിമബജറ്റ് 82 കോടി; 100 കോടിയിലേക്ക് കുതിച്ച് 'ആടുജീവിതം'.

ബജറ്റ് 82 കോടി; 100 കോടിയിലേക്ക് കുതിച്ച് ‘ആടുജീവിതം’.

പതിനാറ് വർഷം ഒരു സിനിമയ്ക്ക് വേണ്ടി മാറ്റിവയ്ക്കുക എന്നത് വലിയൊരു കടമ്പയും പരീക്ഷണവും ആണ്. ആ വലിയ പരീക്ഷണത്തിന് ആയിരുന്നു ബ്ലെസി എന്ന സംവിധായകൻ മുതിർന്നത്. ഒടുവിൽ ആടുജീവിതം എന്ന സർവൈവൽ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകർ ഒറ്റസ്വരത്തിൽ പറഞ്ഞു, ‘മലയാള സിനിമയെ ലോക സിനിമയ്ക്ക് മുന്നിൽ ആടുജീവിതം അടയാളപ്പെടുത്തും’. നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് ബി​ഗ് സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ പ്രേക്ഷകരുടെ മനസും കണ്ണും നിറഞ്ഞു. ഒപ്പം ബോക്സ് ഓഫീസും.

മാർച്ച് 28ന് ആയിരുന്നു ആടുജീവിതം റിലീസ് ചെയ്തത്. റിലീസ് ദിനം മുതൽ മികച്ച പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസും കസറി. ഒടുവിൽ നാല് ദിവസം പൂർത്തി ആക്കുന്നതിന് മുൻപ് തന്നെ 50 കോടി ക്ലബ്ബിലും പൃഥ്വിരാജ് ചിത്രം ഇടംപിടിച്ചു. മലയാള സിനിമയിൽ ഏറ്റവും വേ​ഗത്തിൽ 50 കോടി നേടുന്ന സിനിമയിൽ ഒന്നാം സ്ഥാനത്തായി ചിത്രം. ഇപ്പോഴിതാ റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോൾ ആടുജീവിതം ആ​ഗോളതലത്തിൽ എത്ര നേടിയെന്ന കണക്കുകൾ പുറത്തുവരികയാണ്.

ഇതുവരെ 64.20 കോടിയാണ് ആകെ ആടുജീവിതം നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. കേരളത്തിൽ നിന്നും 23.2 കോടി നേടിയപ്പോൾ ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നും 11കോടിയാണ് ആടുജീവിതം നേടിയത്. ഇന്ത്യ മുഴുവനായി 34.2 കോടിയും ഓവർസീസിൽ നിന്നും 30കോടിയും ആടുജീവിതം സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ ആകെ മൊത്തം 64.20കോടി. വരുന്ന വാരാന്ത്യത്തോടെ 100കോടി ക്ലബ്ബിൽ ആടുജീവിതം എത്തുമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെ എങ്കിൽ ഏറ്റവും വേ​ഗത്തിൽ 100കോടി തൊടുത്ത ചിത്രമെന്ന ഖ്യാതിയും പൃഥ്വിരാജ് സിനിമയ്ക്ക് സ്വന്തമാകും. 82 കോടിയാണ് ചിത്രത്തിന്‍റെ ആകെ ബജറ്റ് എന്ന് നേരത്തെ ബ്ലെസി അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments