ജോണി ആന്റണി, ബിനു പപ്പു, ജയന്‍ ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാഫി മതിര ആദ്യമായി കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന
“PDC അത്ര ചെറിയ ഡിഗ്രി അല്ല” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ,
ജനപ്രിയ നായകൻ ദിലീപ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
ഇഫാര്‍ ഇന്റര്‍നാഷണലിന്‍റെ ബാനറില്‍ റാഫി മതിര നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സന്തോഷ് കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോനാ നായര്‍, വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ, തിരുമല രാമചന്ദ്രന്‍, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന്‍ വെള്ളത്താടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
1996-98 കാലഘട്ടത്തില്‍ കൊല്ലം ജില്ലയിലെ ഒരു റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്കു പഠിച്ചിരുന്ന ഇരുനൂറില്‍ പരം സഹപാഠികള്‍ 24 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വാട്സ് ആപ്പ് കൂട്ടായ്മ ഉണ്ടാക്കുകയും വര്‍ഷാവര്‍ഷം GT എന്ന പേരില്‍ പഴയ കൂട്ടുകാര്‍ ഒത്തു കൂടുന്നതും അവരില്‍ ഒരാള്‍ക്കുണ്ടാകുന്ന ഒരു വലിയ പ്രശ്നത്തില്‍ മറ്റു സഹപാഠികളുടെ ഇടപെടലുകളും സമകാലിക സാമൂഹ്യ പ്രശ്നങ്ങളും ഇടകലര്‍ത്തി നോണ്‍ ലീനിയര്‍ രീതിയില്‍ കഥ പറയുന്ന ഒരു വ്യത്യസ്ത സിനിമയാണ് “PDC അത്ര ചെറിയ ഡിഗ്രി അല്ല”.
കോമഡി പശ്ചാത്തലത്തിൽ
രണ്ടു കാലഘട്ടങ്ങളിലായി
ഒരു ബയോ ഫിക്ഷണല്‍ സിനിമയായിട്ടാണ് അവതരിപ്പിക്കുന്നത്.
കഥാപാത്രങ്ങളുടെ കൗമാര കാലം വളരെ രസകരമായായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ, അഭിനയ മികവുള്ള കൗമാരക്കാരായ പതിനാറ് പുതുമുഖങ്ങളെ കൂടി പരിചയപ്പെടുത്തുന്നു.
ഉണ്ണി മടവൂര്‍ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
റാഫി മതിര,ഇല്യാസ് കടമേരി എന്നിവർ എഴുതിയ വരികള്‍ക്ക് ഫിറോസ് നാഥ് സംഗീതം പകരുന്നു.കെ എസ് ചിത്ര,ജാസി ഗിഫ്റ്റ്, ഫിറോസ് നാഥ്,സാം ശിവ,ശ്യാമ,ജ്യോതിഷ് ബാബു എന്നിവരാണ് ഗായകർ.
ചിത്രസംയോജനം- വിപിന്‍ മണ്ണൂർ,
പ്രൊഡക്ഷൻ കൺട്രോളർ-മോഹന്‍ (അമൃത)കലാ സംവിധാനം-സുജിത് മുണ്ടയാട്,മേക്കപ്പ്- സന്തോഷ് വെൺപകല്‍, വസ്ത്രാലങ്കാരം- ഭക്തന്‍ മങ്ങാട്,
സ്റ്റില്‍സ്-ആദില്‍ ഖാൻ,
പരസ്യകല-മനു ഡാവിഞ്ചി, അസോസിയേറ്റ് ഡയറക്ടർ-ആഷിക് ദില്‍ജീത്,സഞ്ജയ് ജി.കൃഷ്ണൻ,കോറിയോഗ്രാഫി- മനോജ് ഫിഡാക്.
ഇഫാര്‍ മീഡിയയുടെ ഇരുപതാമത്തെ ചിത്രമാണ് “PDC അത്ര ചെറിയ ഡിഗ്രി അല്ല”. കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് യു കെ,യുഎഇ എന്നിവിടങ്ങളിലുമുണ്ട്.
വിതരണം-ഡ്രീം ബിഗ് ഫിലിംസ്,
പി ആർ ഒ-എ എസ് ദിനേശ്.