യു കെ യിലെ ആദ്യത്തെ മലയാളം സോളോ ഷോർട്ട് ഫിലിം
“സ്റ്റുഡന്റ് വിസ” റിലീസായി.
എൻബിഎൻ ക്രിയേഷൻസിന്റെ
ബാനറിൽ നിർമിച്ച്
യു കെ മലയാളിയായ നിഥിൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ്
“സ്റ്റുഡന്റ് വിസ “.
സംവിധായകൻ നിഥിൻ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ദിൽരാജ് ഗോപി നിർവഹിക്കുന്നു.
പൂർണമായും യൂ കെ യിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നിഥിൻ കൈകാര്യം ചെയ്യുന്നു.
കളറിംഗ്-മഞ്ജു ലാൽ.
എൻബിഎൻ ക്രിയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെയാണ്
“സ്റ്റുഡന്റ് വിസ “പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. പി ആർ ഒ-എ എസ് ദിനേശ്.