Monday, January 13, 2025
Homeസിനിമകണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ''കമ്മ്യൂണിസ്റ്റ് പച്ച" ഫസ്റ്റ് ലുക്ക് പോസ്റ്റർ.

കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ”കമ്മ്യൂണിസ്റ്റ് പച്ച” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത “കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ സക്കരിയ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.
അൽത്താഫ് സലിം, നസ്ലിൻ ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി, അശ്വിൻ വിജയൻ, സനന്ദൻ, അനുരൂപ്, ഹിജാസ് ഇക്ബാൽ, വിനീത് കൃഷ്ണൻ, അനിൽ.

കെ, കുടശ്ശനാട്‌ കനകം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഹരിത പ്രൊഡക്ഷ​ൻസി​ന്റെ ബാനറിൽ സൽവാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവ്വഹിക്കുന്നു.
ആഷിഫ് കക്കോടി തിരക്കഥ സംഭാഷണം എഴുതുന്നു.
നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക്
ശ്രീഹരി നായർ സംഗീതം പകരുന്നു.
ഗോവിന്ദ് വാസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ, ചിത്ര എന്നിവരാണ് ​ഗായകർ.
ദേശീയ അവാർഡ് ജേതാവായ അനീസ് നാടോടി കലാസംവിധാനം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ്-നിഷാദ് യൂസഫ്,പ്രൊഡക്ഷൻ കൺട്രോളർ-ഗിരീഷ് അത്തോളി, ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം,വസ്ത്രാലങ്കാരം- ഇർഷാദ് ചെറുക്കുന്ന്, സൗണ്ട് ഡിസൈൻ-പി.സി വിഷ്ണു, മേക്കപ്പ്- റബീഷ് ബാബു .

പി, ആർട്ട്സ്-അസീസ് കരുവാരക്കുണ്ട്, സ്റ്റിൽസ്- അമൽ സി. സദർ, കൊറിയോഗ്രാഫി- ഇംതിയാസ് അബൂബക്കർ, വി എഫ് എക്സ്-എഗ്ഗ് വൈറ്റ് വി.എഫ്.എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഹാരിസ് റഹ്മാൻ,ഡി. ഐ-മാഗസിൻ മീഡിയ, ടൈറ്റിൽ ഡിസൈൻ- സീറോ ഉണ്ണി, ഡിസൈൻ-യെല്ലോ ടൂത്ത്.
കാലികപ്രാധാന്യമുള്ള വിഷയങ്ങളെ സറ്റയറിലൂടെ കൈകാര്യം ചെയ്യുന്ന
“കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ ”
ജനുവരി ആദ്യം പ്രദർശനത്തിനെത്തുന്നു.പി ആർ ഒ-എ
എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments