ചെന്നൈ: തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് പൊങ്കല്‍, ഈ ഉത്സവ വേളയില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് വലിയ കളക്ഷന്‍ തന്നെ ലഭിക്കാറുണ്ട്.
തമിഴ്നാട്ടിലെ അടുത്തവര്‍ഷത്തെ ആദ്യത്തെ അവധിക്കാല വാരാന്ത്യത്തില്‍ ബോക്സോഫീസ് ബുക്ക് ചെയ്യാന്‍ വന്‍ പടങ്ങള്‍ ഒരുക്കത്തിലാണ് എന്നാണ് വിവരം.
ആദ്യം, പൊങ്കലിന് സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് അരുണ്‍ വിജയ് നായകനായി എത്തുന്ന പ്രമുഖ സംവിധായകന്‍ ബാലയുടെ വണങ്കാന്‍ ആണ് . വെങ്കട്ട് പ്രഭു-സിമ്ബു ചിത്രം മാനാട് നിർമ്മിച്ച് പ്രശസ്തനായ സുരേഷ് കാമാച്ചിയുടെ നിര്‍മ്മാണത്തിലാണ് ചിത്രം എത്തുന്നത്.
ശശികുമാറും വരലക്ഷ്മി ശരത്കുമാറും ഒന്നിച്ച താര തപ്പട്ടൈയും പൊങ്കലിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രമാണ്. അതേ സമയം 2025-ലെ പൊങ്കല്‍ റിലീസ് തീയതി നിശ്ചയിക്കുന്നത് സംബന്ധിച്ച് മറ്റ് നിർമ്മാതാക്കളില്‍ നിന്ന് ഔദ്യോഗിക അപ്‌ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ആദിക് രവിചന്ദ്രൻ-അജിത് കുമാർ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഗുഡ് ബാഡ് അഗ്ലി ചിലപ്പോള്‍ പൊങ്കലിന് റിലീസായേക്കും എന്നാണ് വിവരം. 2023-ലെ പൊങ്കല്‍ റിലീസായിരുന്നു തുനിവാണ് അജിത്ത് അവസാനം അഭിനയിച്ച ചിത്രം.
വിഡ മുയര്‍ച്ചി എന്ന ലൈക്ക പ്രൊഡക്ഷന്‍റെ കീഴില്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് അജിത്തിന്‍റെതായി പൊങ്കലിന് എത്തുക എന്നായിരുന്നു വിവരം. എന്നാല്‍ ചിത്രം വീണ്ടും വൈകും എന്നാണ് വിവരം. ഏതാണ്ട് 2 കൊല്ലത്തിന് അടുത്തായി ഈ ചിത്രം നിര്‍മ്മാണത്തിലാണ്. അവസാനമായി ലൈക്ക പ്രൊഡക്ഷന്‍റെ സാമ്ബത്തിക പ്രതിസന്ധി ചിത്രത്തെ ബാധിച്ചുവെന്നും വിവരമുണ്ട്.
വിഡ മുയര്‍ച്ചി അപ്ഡേറ്റുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ അജിത്ത് ഫാന്‍സ് കുറച്ചുനാളായി സോഷ്യല്‍ മീഡിയയില്‍ കടുത്ത രോഷത്തിലാണ്. അതിനിടെയാണ് ഗുഡ് ബാഡ് അഗ്ലി പൊങ്കലിന് എത്തുന്നു എന്ന വിവരം വരുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ പൊങ്കലിന് ധനുഷിന്‍റെ ക്യാപ്റ്റന്‍ മില്ലര്‍, ശിവകാര്‍ത്തികേയന്‍ നായകനായ അയലന്‍ എന്നീ ചിത്രങ്ങളാണ് റിലീസായത്. രണ്ടും ബോക്സോഫീസില്‍ വലിയ വിജയം നേടിയിരുന്നില്ല..!