Sunday, December 22, 2024
Homeസിനിമഅടുക്കാനാകാത്ത വിധം അകന്നുപോയി; എആർ റഹ്മാനും ഭാര്യയും വിവാഹ മോചിതരാകുന്നു.

അടുക്കാനാകാത്ത വിധം അകന്നുപോയി; എആർ റഹ്മാനും ഭാര്യയും വിവാഹ മോചിതരാകുന്നു.

എ ആർ റഹ്മാനും ഭാര്യ സൈറയും വിവാഹമോചിതരാകുന്നു. ഇരുവരും തമ്മിൽ വേർപിരിയുന്നതായി സൈറയുടെ അഭിഭാഷക വന്ദന ഷാ പ്രസ്താവനയിൽ അറിയിച്ചു. വർഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവിൽ റഹ്മാനുമൊത്തുള്ള വിവാഹ മോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തിൽ സൈറ എത്തിയിരിക്കുകയാണ്. ഇരുവർക്കും ഇടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളെ തുടർന്നാണ് തീരുമാനമെന്നും വന്ദന ഷാ പറഞ്ഞു

1995ലാണ് എ ആർ റഹ്മാനും സൈറയും വിവാഹിതരാകുന്നത്. ഇരുവരും തമ്മിൽ വൈകാരിക സംഘർഷം പരിഹരിക്കാൻ ആകുന്നില്ല. പരസ്പര സ്‌നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയി എന്നാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ എ ആർ റഹ്മാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല

മൂന്ന് കുട്ടികളാണ് ദമ്പതികൾക്കുള്ളത്. ഖദീജ, റഹീമ, അമീൻ എന്നിവർ. ഗുജറാത്തി കുടുംബമാണ് സൈറയുടേത്. അമ്മയാണ് സൈറയെ കണ്ടെത്തിയതെന്നും താൻ അക്കാലത്ത് വലിയ തിരക്കിലായിരുന്നുവെന്നും പല അഭിമുഖങ്ങളിലും റഹ്മാൻ പറഞ്ഞിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments