ഒരു സ്കൂളും, ക്ലാസ് മുറിയും, പ്രധാന പശ്ചാത്തലമാകുന്ന ബാല്യ പ്രായക്കാരായ കുട്ടികളിലൂടെ രസാകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് സ്താനാർത്തി ശ്രീക്കുട്ടൻ.
വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബഡ്ജറ്റ് ലാബ് ഫിലിംസിൻ്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രത്തിൻ്റെ പ്രദർശനത്തിനോടനുബന്ധിച്ചുള്ള പ്രൊമോഷൻ്റെ ഭാഗമായുള്ള ടീസർ പുറത്തുവിട്ടത് ഇതിനകം വലിയ തരംഗം സൃഷ്ടിച്ചിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഏറെ ആസ്വദിക്കുവാൻ പോരുന്ന രംഗങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് ടീസറിലൂടെ വ്യക്തമാകുന്നതാണ്.
ടീസറിലെ കൗതുകകരമായ ചില രംഗങ്ങൾ ശ്രദ്ധിക്കാം –
“അയ്യോ…
എന്താടാ ? ടീച്ചറിൻ്റെ ചോദ്യം.
ടീച്ചറെ എൻ്റെ കാലിൽ ചവിട്ടി.
ആര്?
ശ്രീക്കുട്ടൻ….
ഏ… ഞാനൊന്നും ചവിട്ടിയില്ല ഇവൻ.കള്ളം പറയുകാ ടീച്ചർ…
ശ്രീക്കുട്ടാ..
ഇവമ്മാരു വീണ്ടും തുടങ്ങിയല്ലേ?
എൻ്റെ പൊന്നു ടീച്ചറെ ഇവമ്മാരെക്കൊണ്ട് ഒരു രക്ഷയുമില്ല.
പ്രായത്തിനനുസരിച്ചുള്ള അലമ്പാണ് കാണിക്കുന്നതെങ്കിൽ പോട്ടേന്നു വക്കാം…
ശ്രീക്കുട്ടാ…നിനക്കൊരു മാറ്റവുമില്ലേടേ..?
ടീസറിലെ ചില ഭാഗങ്ങൾ.
ശ്രീക്കുട്ടൻ. അമ്പാടി, എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി.
ഒരു യു.പി. സ്കൂളും അവിടുത്തെ കുറച്ചു കുട്ടികളും അവർക്കിടയിലെ ഇണക്കവും, പിണക്കവും, കിടമത്സരവും, വാശിയും ,
കുട്ടികളും അധ്യാപകരും തമ്മിലൊരു രസതന്ത്രമുണ്ട്. അദ്ധ്യാപകർക്ക് ഏറ ഇഷ്ടപ്പെട്ട കുട്ടികൾ, കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട അദ്ധ്യാപകർ, ഇതെല്ലാം ഈ ചിത്രത്തിൽ കോർത്തിണക്കിയിരി
ക്കുന്നു.
ഒപ്പം രസാകരമായ പ്രണയവും. എല്ലാം ചേർന്ന
ഒരു ക്ലീൻ എൻ്റർടൈനർ
നമ്മുടെ ബാല്യങ്ങളുടെ ഒരു നേർക്കാഴ്ച്ച തന്നെ യെന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം.
ശ്രീക്കുട്ടൻ, അമ്പാടി എന്നിവരെ യഥാക്രമം ശ്രീരംഗ് ഷൈൻ അഭിനവ് എന്നിവർ അവതരിപ്പിക്കുന്നു.
: അജു വർഗീസും ജോണി ആൻ്റണിയും ഈ ചിത്രത്തിലെ രണ്ട് അദ്ധ്യാപകരാണ്.
സൈജു ക്കുറുപ്പ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു ‘
ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ് ഗംഗാമീരാ, ശ്രുതി സുരേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രചന – മുരളികൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാസ് എസ്. ഭവൻ, വിനേഷ് വിശ്വനാഥ്
വിനായക് ശശികുമാർ ,മനുമഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണൻ എന്നിവരുടെ വരികൾക്ക് പി.എസ്.ജയ ഹരി സംഗീതം പകർന്നിരിക്കുന്നു.
അനൂപ്.വി.ശൈലജ യാ ണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – കൈലാസ്.എസ്. ഭവൻ.
കലാസംവിധാനം -അനിഷ് ഗോപാലൻ.
മേക്കപ്പ് – രതീഷ് പുൽപ്പള്ളി.
കോസ്റ്റ്യം -ഡിസൈൻ – ബ്യൂസി .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ദർശ് പിഷാരടി .
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -ദേവിക, ചേതൻ
എക്സിക്യുട്ടീവ്.പ്രൊഡ്യൂസർ .- നിസ്സാർ വാഴക്കുളം.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് -കിഷോർ പുറക്കാട്ടിരി .
പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ.
വാഴൂർ ജോസ്.
ഫോട്ടോ – ആഷിക്ക്.