Sunday, December 29, 2024
Homeസിനിമആ ചിത്രം പരാജയപ്പെട്ടതിന്റെ ഉത്തരവാദി രജനികാന്ത്; എഡിറ്റിംഗിൽ അനാവശ്യമായി ഇടപെട്ടു; വെളിപ്പെടുത്തലുമായി സംവിധായകൻ.

ആ ചിത്രം പരാജയപ്പെട്ടതിന്റെ ഉത്തരവാദി രജനികാന്ത്; എഡിറ്റിംഗിൽ അനാവശ്യമായി ഇടപെട്ടു; വെളിപ്പെടുത്തലുമായി സംവിധായകൻ.

പ്രമുഖ സംവിധായകൻ കെ. എസ് രവികുമാർ 2014 ൽ സംവിധാനം ചെയ്ത ചിത്രമാണ് ലിംഗ. സൂപ്പർ സ്റ്റാർ രജനികാന്ത് ആയിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ വളരെ പ്രതീക്ഷയോടെ നിർമ്മിച്ച ചിത്രം തിയറ്ററുകളിൽ വൻ പരാജയം ആയിരുന്നു. എന്നാൽ ഇതിന് കാരണം ആയത് രജനികാന്ത് ആണെന്ന് തുറന്ന് പറയുകയാണ് രവി കുമാർ. തമിഴിലെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു രവികുമാറിന്റെ വെളിപ്പെടുത്തലുകൾ.

രജനികാന്ത് ഇരട്ട വേഷങ്ങളിൽ അഭിനയിച്ച ചിത്രം ആയിരുന്നു ലിംഗ. വലിയ പ്രതീക്ഷയോടെ സംവിധാനം ചെയ്ത ചിത്രം പക്ഷെ പരാജയപ്പെടുകയായിരുന്നു. രജനികാന്തിന്റെ ഇടപെടൽ ആണ് ഇതിന് കാരണം ആയത്. എഡിറ്റിംഗ് ടേബിളിൽ രജനികാന്ത് ഇടപെട്ടു. രജനി എഡിറ്റിംഗിന്റെ സിജിഐയ്ക്ക് ആവശ്യമായ സമയം നൽകിയില്ല.

സിനിമയുടെ രണ്ടാംപകുതി രജനി ഇടപെട്ട് പൂർണമായി മാറ്റി. അനുഷ്‌കയുടെ ഗാനം ഒഴിവാക്കി. ക്ലൈമാക്‌സിലെ സർപ്രൈസ് ട്വിസ്റ്റ് ആയിരുന്നു സിനിമയുടെ എല്ലാം. എന്നാൽ ഇത് രജനികാന്ത് ഇടപെട്ട് നീക്കി. കൃത്രിമ ബലൂണിൽ ചാടുന്ന സീൻ സിനിമയെ മൊത്തത്തിൽ കുഴപ്പത്തിലാക്കി. ഇതെല്ലാം ചിത്രത്തിന്റെ പരാജയത്തിന് കാരണം ആയി എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പല വേദികളിലും സിനിമയുടെ നിർമ്മാതാവ് രജനികാന്തിന്റെ ഇടപെടലുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സംവിധായകൻ തന്നെ ഇതേക്കുറിച്ച് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments