Saturday, December 21, 2024
Homeസിനിമസാനിയാ മിര്‍സയെപ്പോലെ ഷട്ടില്‍ കളിക്കാരനാകണം; ബേസിലിനൊപ്പം മാത്യുവും നമിതാ പ്രമോദും എത്തുന്ന കപ്പ് ട്രയിലര്‍ പുറത്ത്.

സാനിയാ മിര്‍സയെപ്പോലെ ഷട്ടില്‍ കളിക്കാരനാകണം; ബേസിലിനൊപ്പം മാത്യുവും നമിതാ പ്രമോദും എത്തുന്ന കപ്പ് ട്രയിലര്‍ പുറത്ത്.

സാനിയ മിര്‍സ യേപ്പോലെ വലിയ ഷട്ടില്‍ കളിക്കാരനാകണം എന്നാണവന്റെ ആഗ്രഹം. സാനിയാ മിര്‍സ ഷട്ടിലല്ല ബാഡ്മിന്റെ നാ… എന്തായല ന്താ … രണ്ടിലും ബാറ്റുണ്ടല്ലോ? കണ്ണന്റെ അച്ഛന്റെ വാക്കുകളാണ്. മകന്റെ വലിയ സ്വപ്നമാണ് ബാഡ്മിന്റെ നില്‍ വലിയ കളിക്കാരനാകണമെന്നത്. മലമുകളിലെ സാധാരണക്കാരനായ ഒരു കര്‍ഷകന് മകന്‍ കളിക്കുന്നത് ബാഡ്മിന്റെ നാണോ ഷട്ടില്‍ കളിയാണോ എന്തൊന്നും അറിയില്ല. നീ ജയിച്ചു വരും. നീ വെള്ളത്തൂവലിന്റെ അഭിമാനമായിരിക്കും… എന്നു പറയുന്ന നാട്ടുകാരുടെ ഈ വാക്കുകളാണ് ഈ കുടുംബത്തിന്റെ പ്രതീഷ നവാഗതനായ സഞ്ജു.വി.സാമുവല്‍ സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിന്റെ ട്രയിലറിലെ പ്രസക്തഭാഗങ്ങളാണ്. മേല്‍ വിവരിച്ചത്.

അനന്യാ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റെണി . എയ്ഞ്ചലീനാ മേരി ആന്റെണി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇടുക്കി ജില്ലയില കുടിയേറ്റ മേഖലയായ വെള്ളത്തൂവലിലെ ഒരു സാധാരണക്കാരന്റെ മകനാണ് കണ്ണന്‍ എന്നു വിളിക്കപ്പെടുന്ന നിധിന്‍ ബാബു. അവന്റെ ഏറ്റവും വലിയ സ്വപ്നമാണ് ബാഡ്മിന്റണില്‍ വലിയ കളിക്കാരനാകുകയെന്നത്. അതിനായി നാടും വീടും അവനോടൊപ്പം ചേരുകയാണ്. അവന്റെ സ്വപ്നം പൂവണിയുമോ? സ്‌പോര്‍ട്ട്‌സ് പശ്ചാത്തലത്തിലൂടെ സ്‌നേഹത്തിന്റേയും, ബന്ധങ്ങളുടേയുമൊക്കെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ. എല്ലാ വിഭാഗം പ്രേഷകര്‍ക്കും ഏറെ ആസ്വാദകരമാകും വിധത്തിലാണ് ഈ ചിത്രത്തിന്റെ അവതരണം. പ്രത്യേകിച്ചും യുവാക്കളെ ഏറെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളും ഈ ചിത്രത്തിനുണ്ട്.

യുവനായകന്‍ മാത്യു തോമസ്സാണ് കണ്ണന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബേസില്‍ ജോസഫും നമിതാ പ്രമോദുംമറ്റ് രണ്ടു പ്രധാന കഥാപാത്രങ്ങളെഅവതരിപ്പിക്കുന്നു. പുതുമുഖം റിയാഷിബു വാണു നായിക. ഗുരു സോമസുന്ദരം, ജൂഡ് ആന്റെണി ജോസഫ്, ഇന്ദ്രന്‍സ്, ആനന്ദ് റോഷന്‍, തുഷാര, മൃണാളിനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ – അഖിലേഷ് ലതാ രാജ്.- ഡെന്‍സണ്‍ ഡ്യൂറോം, ഗാനങ്ങള്‍ – മനു മഞ്ജിത്ത്, സംഗീതം – ഷാന്‍ റഹ്മാന്‍, ഛായാഗ്രഹണം – നിഖില്‍ പ്രവീണ്‍, എഡിറ്റിംഗ് – റെക്‌സണ്‍ ജോസഫ്, കലാസംവിധാനം -ജോസഫ് തെല്ലിക്കല്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് -മുകേഷ് വിഷ്ണു. & രഞ്ജിത്ത് മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – പൗലോസ് കുറു മുറ്റം -പ്രൊഡക്ഷന്‍ കണ്‍ടോള – നന്ദു പൊതുവാള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം സെപ്റ്റംബര്‍ ഇരുപത്തിയേഴിന് സെഞ്ച്വറി ഫിലിംസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. വാഴൂര്‍ ജോസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments