സിനിമാ സീരിയല്‍ മേഖലയിലുടെ ഏവര്‍ക്കും സുപരിചിതയായ താരമാണ് കന്യാ ഭാരതി. ചന്ദനമഴ എന്ന പരമ്പരയിലൂടെ വര്‍ഷയുടെ അമ്മയായി എത്തിപ്രേക്ഷക ഹൃദയം കീഴടക്കിയ താരം ഇപ്പോള്‍ കുറച്ചു കാലമായി അഭിനയ മേഖലയില്‍ അത്ര സജീവമല്ല. എന്നാല്‍ നടിയുടെ മകള്‍ കന്യ ആഗ്രഹിച്ചതു പോലെ തന്നെ സിനിമാ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. മാത്രമല്ല, അഭിനയ ലോകത്ത് പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന 17കാരി മകള്‍ക്കൊപ്പം നില്‍ക്കുകയാണ് കന്യയെന്ന അമ്മ ഇപ്പോള്‍. നാലു വര്‍ഷം മുമ്പ് ആനീസ് കിച്ചണില്‍ എത്തിയപ്പോഴായിരുന്നു കന്യയുടെ മകളെ ആരാധകര്‍ അവസാനമായി കണ്ടത്. എന്നാലിപ്പോള്‍ കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഒരു മനോഹര സിനിമയിലെ പ്രധാന കഥാപാത്രമായാണ് കന്യയുടെ 17കാരി മകള്‍ എത്തിയിരിക്കുന്നത്.
പ്രശസ്ത എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ആന്തോളജി ചിത്രമായ മനോരഥങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രിയദര്‍ശന്‍ ചിത്രമാണ് ശിലാലിഖിതം. അതില്‍ ബിജുമേനോനും ശാന്തികൃഷ്ണയ്ക്കുമൊപ്പം ഏറെ ശ്രദ്ധേയമായ റോളാണ് കന്യയുടെ മകള്‍ നിളാ ഭാരതി ചെയ്തിരിക്കുന്നത്. ബിജുമേനോന്റെ മകളുടെ വേഷമാണ് നിളയ്ക്ക് ചിത്രത്തില്‍ ഉള്ളത്. ഓരോ നോട്ടവും കൊണ്ട് ബിജു മേനോന്‍ അവതരിപ്പിച്ച അച്ഛന്‍ കഥാപാത്രത്തെ ചോദ്യം ചെയ്യുന്ന മകളായി തകര്‍പ്പന്‍ അഭിനയമാണ് നിളാ ഭാരതി കാഴ്ച വച്ചിരിക്കുന്നത്. വളരെ അനായാസമായാണ് നിള ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. നടി ഉര്‍വ്വശിയുടെയും മീരാജാസ്മിന്റെയും കൗമാരകാലത്തെ വിദൂരച്ഛായയാണ് നിളയ്ക്ക് ചില ഷോട്ടുകളില്‍ ഉള്ളത്.
ചന്ദനമഴയിലെ കുശുമ്പും കുന്നായ്മയും നിറഞ്ഞ മായാവതി എന്ന വില്ലത്തി വേഷം ചെയ്ത കന്യയെ പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കില്ല. സിനിമയേക്കാള്‍ താരത്തെ പ്രേക്ഷകരെ കൂടുതല്‍ അടുപ്പിച്ചത് സീരിയലിലൂടെയാണ്. വര്‍ഷങ്ങളായി അഭിനയ മേഖലയില്‍ സജീവമായ താരം ബിഗ് സ്‌ക്രീനിലും മുന്‍ നിര നായകന്മാര്‍ക്കൊപ്പവും തന്റെ അഭിനയമികവ് കാഴ്ചവച്ചിട്ടുണ്ട്. നിരവധി വില്ലത്തി വേഷങ്ങളിലൂടെ മിനി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള കന്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളെ സിനിമയിലേക്ക് എത്തിക്കണമെന്നതുള്ളത്. ഒരു സ്റ്റേറ്റ് അവാര്‍ഡോ നാഷണല്‍ അവാര്‍ഡോ മകള്‍ നേടണം എന്ന ആഗ്രഹമാണ് കന്യക്ക് ഉള്ളത്. എന്നാല്‍ ഡോക്ടറോ അധ്യാപികയോ ആകണമെന്നാഗ്രഹിച്ച മകളാണ് ഇപ്പോള്‍ സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കുന്നത്.
മലയാളത്തിലും തമിഴിലുമായി സിനിമാ -ടെലിവിഷന്‍ രംഗത്ത് ഏറെ ശ്രദ്ധേയയായ നടിയാണ് ഈ കൊച്ചുമിടുക്കി. പൊന്നിയിന്‍സെല്‍വനില്‍ തൃഷ അവതരിപ്പിച്ച കുന്ദവൈയുടെ ബാല്യകാലം അവതരിപ്പിച്ചാണ് നിള ആദ്യം ശ്രദ്ധേയയാവുന്നത്. എം.ടി.യുടെ തന്നെ ജാനകിക്കുട്ടിയുടെ ക്യാരക്ടര്‍ ലുക്കും നിളയില്‍ കാണം. ഇവര്‍ പത്തനംതിട്ടക്കാരാണെങ്കിലും കഴിഞ്ഞ 25 വര്‍ഷ കാലമായി കന്യയും കുടുംബവും ചെന്നൈയിലാണ് താമസമാക്കിയിരിക്കുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ കലാപരിപാടികളില്‍ എല്ലാം തന്നെ കന്യ സജീവമായിരുന്നു. അടൂര്‍ പങ്കജം വഴിയാണ് കന്യ നാടകത്തില്‍ അഭിനയിച്ചത്. ആ നാടകത്തിലെ അഭിനയത്തിന് ബെസ്റ്റ് സഹനടിയ്ക്കുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടുകയും ചെയ്തു. സൂര്യ പുത്രി എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്.
തുടര്‍ന്ന് ഭാര്യ, തിങ്കള്‍ മുതല്‍ വെള്ളിവരെ, കാഞ്ചനം, അമ്മ അമ്മായിഅമ്മ, പോക്കിരിരാജ, കല്യാണ കച്ചേരി, തന്നോന്നി തുടങ്ങിയ ചിത്രങ്ങളില്‍ എല്ലാം തന്നെ താരത്തിന് ഭാഗമാകാന്‍ ഉള്ള അവസരവും ലഭിച്ചിട്ടുണ്ട്. ചന്ദനമഴ, അമ്മ, വള്ളി, അഴഗിനി, തന്ത വീട്, നന്ദിനി, എന്ന് സ്വന്തം ജാനി തുടങ്ങിയ പാരമ്പരയിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ പാരമ്പരകളിലും സജീവമാണ്. കന്യയ്ക്കും മകള്‍ക്കും അഭിനയ മേഖലയില്‍ ഏറെ സപ്പോര്‍ട്ട് നല്‍കുന്നത് കന്യയുടെ ഭര്‍ത്താവ് തന്നെയാണ്. കവിതാവ് ഭാരതി എന്നാണ് താരത്തിന്റെ ഭര്‍ത്താവിന്റെ പേര്. ഒരു വഴക്കിലൂടെയാണ് ഇരുവരും പരസ്പരം അടുത്തതും. കവിതാവ് ആയിരുന്നു കന്യയെ ആദ്യം പ്രൊപ്പോസ് ചെയ്തും. ഇവര്‍ക്ക് സ്വന്തമായി ഒരു പ്രൊഡക്ഷന്‍ കമ്പനി തന്നെ ഉണ്ട്.