Friday, January 10, 2025
Homeസിനിമസമാധാനത്തിനുള്ള പൂജ നടത്തുന്ന കുടുംബകഥയുമായി ഭരതനാട്യം; സൈജു കുറുപ്പ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ പുറത്ത്.

സമാധാനത്തിനുള്ള പൂജ നടത്തുന്ന കുടുംബകഥയുമായി ഭരതനാട്യം; സൈജു കുറുപ്പ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ പുറത്ത്.

സമാധാനത്തിനുള്ള പൂജ നടത്തുന്ന കുടുംബകഥയുമായി ഭരതനാട്യം; സൈജു കുറുപ്പ് ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ പുറത്ത്. താനവിടെ പ്രത്യേകിച്ചു വല്ലതും കണ്ടോ?കണ്ടു.എന്തു കണ്ടു?നമ്മളാരും പ്രതീഷിക്കാത്ത കാര്യങ്ങളാ നമ്മുടെ വീട്ടില്‍ നടക്കുന്നതൊക്കെ..’
സമാധാനം കിട്ടാനാനുള്ള പൂജ നടത്തി എന്നു പറഞ്ഞ്എങ്ങനെ കേസ്സു കൊടുക്കും?ഇവിടുത്തെപ്രശ്‌നം മാറണമെങ്കില്‍ ഈ വീട്ടില്‍ മാത്രം പൂജ നടത്തിയാല്‍ മാറുമെന്നു തോന്നുന്നില്ല

ഒരു കുടുംബത്തിലെ അംഗങ്ങളുടെ പരസ്പരമുള്ള സംസാരങ്ങളാണ് ഈ കേട്ടതൊക്കെ കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭരതനാട്യം എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലറിലെ ചില ഭാഗങ്ങളാണിവ.

ഈ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം ബോദ്ധ്യമാകും.നാട്ടുമ്പുറത്തെ ഒരു തറവാട്ടില്‍ അരങ്ങേറുന്ന ചില പ്രശനങ്ങളാണ് കുടുംബാംഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെന്ന് .അതിലെ ചില പ്രശ്‌നങ്ങള്‍ ഏറെ കൗതുകകരമായി തോന്നുന്നു.സമാധാനത്തിനായി പൂജനടത്തിയെന്നത്.ഇത്തരം നിരവധി കൗതുകങ്ങളായ വിഷയങ്ങളിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നതെന്ന് ട്രയിലറിലൂടെ മനസ്സിലാക്കാം.ഒരു തികഞ്ഞ കുടുംബ ചിത്രം രസാകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഭരതനാട്യം.

തോമസ് തിരുവല്ലാ ഫിലിംസ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് സൈജുക്കുറുപ്പ്
എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമാനസ്യാര്‍ എന്നിവര്‍ തിര്‍മ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദര്‍ശനത്തിനെത്തുകയാണ്.

സൈജുക്കുറുപ്പ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സായ് കുമാര്. കലാരഞ്ജിനി, സോഹന്‍ സീനുലാല്‍ , അഭിരാം രാധാകൃഷ്ണന്‍.മണികണ്ഠന്‍ പട്ടാമ്പി സോഹന്‍ സീനുലാല്‍, നന്ദു പൊതുവാള്‍, സലിം ഹസ്സന്‍,ശ്രീജാ രവി, ദിവ്യാ എം. നായര്‍,
ശ്രുതി സുരേഷ്, എന്നിവരും പ്രധാന താരങ്ങളാണ്.

ഗാനങ്ങള്‍ – മനു മഞ്ജിത്ത്.
സംഗീതം – സാമുവല്‍ എബി.
ഛായാഗ്രഹണം – ബബിലുഅജു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments