ജയറാമും കുടുംബവും മലയാളികള്‍ക്ക് പ്രിയങ്കരരാണ്. അടുത്തിടെയായിരുന്നു മകള്‍ മാളവികയുടെ വിവാഹം. ഒരാഴ്ചയോളം നീണ്ടുനിന്ന ആഘോഷ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറെ ഇഷ്ടത്തോടെയാണ് കണ്ടിരുന്നത്. തമിഴില്‍ മികച്ച ചിത്രങ്ങളുമായി തിരക്കിലാണ് കാളിദാസും.രായന്‍ എന്ന ഏറ്റവും പുതിയ ധനുഷ് ചിത്രത്തില്‍ മികച്ച കഥാപാത്രത്തില്‍ തിളങ്ങി നില്‍ക്കുകയാണ് താരം.
ഈ ചിത്രത്തിന്റെ വിശേഷം പങ്കുവയ്ക്കുന്നതിനു ഇടയില്‍ താന്‍ 25 വര്‍ഷമായി ജീവിക്കുന്ന ചെന്നൈയിലെ വീട് കാണിച്ച് തരുന്ന താരപുത്രന്റെ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പച്ചപ്പും ശാന്തതയും നിറഞ്ഞ് നില്‍ക്കുന്ന ചെന്നൈയിലെ കാളിദാസിന്റെയും ജയറാമിന്റെയും വീടിന്റെ പേര് പാര്‍വ്വതിയുടെ ശരിക്കുമുള്ള പേരായ അശ്വതി എന്നാണ്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം പഴക്കമുള്ള വീട് വിക്ടോറിയന്‍ സ്‌റ്റൈലിലുള്ളതാണ്.
കൃഷിയോടും ഫാമിംഗിനോടുമെല്ലാം ഏറെ താല്‍പ്പര്യമുള്ള ജയറാമിന്റെ ചെന്നൈയിലെ വീട്ടുമുറ്റത്തും മനോഹരമായൊരു അടുക്കളത്തോട്ടം കാണാം. ഇതെല്ലം തന്നെ അപ്പയും അമ്മയും ചെയ്യുന്നതാണ് എന്നാണ് കാളിദാസ് പറയുന്നത്.
താന്‍ കുഞ്ഞിലേ ആലോചിക്കുമായിരുന്നു എന്തിനാണ് ഇത്രയും ചെടികള്‍ വച്ച് പിടിപ്പിക്കുന്നത് എന്ന്. എന്നാല്‍ ഇപ്പോഴാണ് തനിക് അത് മനസ്സിലായത് എന്നും താരപുത്രന്‍ പറയുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ചെന്നൈയിലെ വീട്ടിലായിരുന്നു ജയറാമും കുടുംബവും. അപ്പനൊപ്പം ചേര്‍ന്ന് വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി ചെയ്ത അനുഭവം വേറിട്ട ഒന്നായിരുന്നെന്ന് പണ്ട് പങ്കുവച്ച വീഡിയോയില്‍ കാളിദാസ് പറഞ്ഞിരുന്നു
ജയറാമിന്റെ പെരുമ്പാവൂരിലെ വീട്ടില്‍ വന്നാല്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ നില്‍ക്കാന്‍ തോന്നാറില്ലെന്നും ചെന്നൈ വിട്ട് മറ്റിടങ്ങളിലേക്ക് പോകുന്നത് തന്നെ വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും കാളിദാസ് പറയുന്നു. ഫാമിലിയിലെ എല്ലാവരും വളരെ സ്പിരിച്വലാണ്. അതിന്റെ ചെറിയ ഇന്‍ഫ്‌ലുവന്‍സുമുണ്ട്. കോമ്പൗണ്ടിലുള്ള എല്ലാ മരങ്ങളും അപ്പ തന്നെ സെലക്ട് ചെയ്ത് വാങ്ങി നട്ടതാണ്.
അമ്മയ്ക്കും മരങ്ങളും ഗ്രീനറിയുമെല്ലാം വളരെ ഇഷ്ടമാണ്. മുറ്റത്തുള്ള രണ്ട് മരങ്ങള്‍ക്ക് എന്റെയും ചക്കിയുടേയും പേരാണ് കൊടുത്തിരിക്കുന്നത്. ആദ്യം സാലിഗ്രാമത്തിലെ ഒരു ഫ്‌ലാറ്റിലായിരുന്നു ഞങ്ങളുടെ താമസം. ഈ വീട്ടിലേക്ക് മാറിയിട്ട് 25 വര്‍ഷം പിന്നിടുന്നു. വളരെ സ്‌പെഷ്യലാണ് ഈ വീട്. ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ ഞാന്‍ ആദ്യമായി പോയതും എന്റെ കോളജ്, സ്‌കൂള്‍ മെമ്മറിയുമെല്ലാം ഈ വീടിനോട് ചേര്‍ന്നാണുള്ളതണെന്നും കാളിദാസ് പങ്ക് വക്കുന്നു.
വീടിന്റെ പച്ചപ്പ് മാത്രമല്ല. അതിന്റെ ശാന്തത നിലനിര്‍ത്താന്‍ വീടിന്റെ ഒരു മൂലയില്‍ ചെറിയ ഒരു കോവിലും ഉണ്ട് ഇവര്‍ക്ക്. അതും ആ വീടിന്റെ പ്രേത്യകതയാണ്. അതുപോലെ തന്നെ വീടിന്റെ മുറ്റത്തുള്ള വലിയ മരം ആ വീടിന്റെ തന്നെ മുഖച്ഛായ മാറ്റുന്നു. അനിയത്തിയ്ക്ക് പിറന്നാള്‍ സമ്മാനമായി വീട്ടുകാര്‍ വാങ്ങി നല്‍കിയ, ഇപ്പോള്‍ തന്റെ പ്രിയപ്പെട്ടവനായി മാറിയ വളര്‍ത്തുനായയേയും പ്രിയപ്പെട്ട വാഹനത്തെയുമെല്ലാം വീഡിയോയില്‍ കാളിദാസ് പരിചയപ്പെടുത്തുന്നുണ്ട്. 2 നായ്ക്കളാണ് ആ വീട്ടില്‍ ഉള്ളത് എന്നും താരപുത്രന്‍ പറയുനുണ്ട. ഒരാള്‍ കൂട്ടിലും ഒരാള്‍ വീട്ടിലുമാണ് എന്നാണ് പറയുന്നത്.
എന്റെ ഉയര്‍ച്ച താഴ്ചകളും ഈ വീട് കണ്ടിട്ടുണ്ട്. ഒരോ കോര്‍ണറിനും ഓരോ കഥ പറയാനുണ്ടെന്നും കാളിദാസ് പറയുന്നു. കേരളത്തില്‍ അപ്പ ഫാമിങ് ചെയ്യുന്നുണ്ട്. പെരുമ്പാവൂരില്‍ അപ്പയ്ക്ക് കന്നുകാലികളും മറ്റുമുള്ള ഒരു ഫാമുമുണ്ട്. അവിടെ പോയാല്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ നില്‍ക്കാറില്ല. അതെനിക്ക് ബുദ്ധിമുട്ടാണ്. സുഹൃത്തുക്കളെ കാണാനുള്ള തോന്നല്‍ വരും. ചെന്നൈ വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് പോയാല്‍ തന്നെ സുഖം തോന്നില്ല. എനിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഒട്ടുമിക്ക സെലിബ്രിറ്റികളും ഞങ്ങളുടെ ഈ വീട്ടില്‍ വന്നിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരെയെല്ലാം കൂട്ടികൊണ്ട് വരുമായിരുന്നു. അത് കാണുമ്പോള്‍ തന്നെ അമ്മ ഓടും. തെന്നാലി ഷൂട്ടിന്റെ സമയത്ത് കമല്‍ഹാസന്‍ സാര്‍ വീട്ടില്‍ വന്നിട്ടുണ്ട്. അന്നൊന്നും അദ്ദേഹത്തിന്റെ പ്രശസ്തിയുടെ ആഴം അറിയില്ലായിരുന്നു.
ആദ്യം ഈ വീടിന് ഒരു ഫ്‌ലോര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. പിന്നീട് ഞാന്‍ സമ്പാദിച്ച് തുടങ്ങിയശേഷമാണ് ജിമ്മും തിയേറ്ററും ഉള്‍പ്പെടുത്തി വീട്ടില്‍ പുതിയ റൂമുകളും നിലയും പണിതത്. ഒരു വിക്ടോറിയന്‍ സ്‌റ്റൈലിലാണ് വീട് പണിതിരിക്കുന്നത്. യാത്രകള്‍ പോകുമ്പോഴാണ് വീട്ടിലേക്ക് വേണ്ട ഓരോ സാധനങ്ങളും അപ്പയും അമ്മയും വാങ്ങിയിരുന്നത്. അപ്പ ഷൂട്ട് തിരക്കിലായിരുന്നു. അതുകൊണ്ട് തന്നെ അമ്മയാണ് വീട് പണിയുടെ കാര്യങ്ങള്‍ ആ സമയത്ത് നോക്കി നടത്തിയിരുന്നതെന്നും കാളി??ദാസ് പറഞ്ഞു. ഞാനാണ് ചക്കിയെക്കാള്‍ കുസൃതി. പക്ഷെ അപ്പയും അമ്മയും ഞങ്ങളെ അടിച്ചിട്ടില്ല. ഒരു പ്രാവശ്യം മാത്രമാണ് അമ്മയുടെ കയ്യില്‍ നിന്നും അടി കിട്ടിയത്. കാറുകളോട് ഭ്രാന്തമായ ക്രേസുണ്ട് എനിക്ക്. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വായിക്കാനും പഠിക്കാനും ഇഷ്ടമാണെന്നും താരം പങ്കുവക്കുന്നു.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ അഭിനയജീവിതം ആരംഭിച്ചത്. പിന്നീട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എന്റെ വീട് അപ്പൂന്റെയും തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. ‘എന്റെ വീട്, അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെ മികച്ച ബാലനടനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരവും കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും കാളിദാസ് സ്വന്തമാക്കി. 2016ല്‍ ‘മീന്‍ കുഴമ്പും മണ്‍പാനയും’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാളിദാസ് നായകനായി അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ ‘പൂമരം’ ആയിരുന്നു കാളിദാസിന്റെ ആദ്യചിത്രം. മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ഹാപ്പി സര്‍ദാര്‍ തുടങ്ങിയ ചിത്രങ്ങളിലും കാളിദാസ് നായകനായി എത്തി.