Saturday, January 11, 2025
Homeസിനിമഇതാരാ... വാര്യപ്പള്ളിയിലെ മീനാക്ഷിയല്ലയോ? 4k അറ്റ്‌മോസില്‍ തെക്കിനി വീണ്ടും തുറക്കുന്നു ! മണിച്ചിത്രത്താഴ് ട്രെയിലര്‍ പുറത്തിറങ്ങി.

ഇതാരാ… വാര്യപ്പള്ളിയിലെ മീനാക്ഷിയല്ലയോ? 4k അറ്റ്‌മോസില്‍ തെക്കിനി വീണ്ടും തുറക്കുന്നു ! മണിച്ചിത്രത്താഴ് ട്രെയിലര്‍ പുറത്തിറങ്ങി.

മലയാള സിനിമ ലോകം ഇപ്പോള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന റീ റിലീസ് ചിത്രമാണ് മണിച്ചിത്രത്താഴിന്റെ റീമാസ്റ്റര്‍ വേര്‍ഷന്‍. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് ഫ്രെയിമുകള്‍ 4kയുടെ ദൃശ്യ ചാരുതയിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.

ട്രെയിലര്‍ റിലീസ് ചെയ്ത മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ് ഇതിനോടകം യൂട്യൂബില്‍ കണ്ടു കഴിഞ്ഞത്. പോയവാരം മണിച്ചിത്രത്താഴിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി കൊച്ചി ഫോറം മാളില്‍ ചിത്രത്തിന്റെ പ്രത്യേക പ്രീമിയര്‍ ഷോ നടത്തിയിരുന്നു. ഏറെ ആവേശകരമായ പ്രതികരണങ്ങള്‍ ആയിരുന്നു പ്രീമിയര്‍ ഷോയ്ക്ക് ശേഷം ചിത്രത്തിന് ലഭിച്ചത്. മലയാളത്തിന്റെ തന്നെ ക്ലാസിക്കല്‍ ചിത്രം സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഉയര്‍ന്ന നിലവാരത്തില്‍ ആസ്വദിക്കുവാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സിനിമാപ്രേമികള്‍.

ഓഗസ്റ്റ് 17ന് മാറ്റിനി നൗവും ഇ4 എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്ന് മോളിവുഡില്‍ തന്നെ ഏറ്റവും വലിയ റീ റീലിസായി ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കും. 1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മോഹന്‍ലാല്‍, സുരേഷ് ?ഗോപി, ശോഭന, തിലകന്‍, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പന്‍ താരനിര തന്നെ അണിനിരന്ന ചിത്രം ആയിരുന്നു.കാലാനുവര്‍ത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ട് ഓരോ കാഴ്ചയിലും അതിനോടുള്ള അഭിനിവേശം കാണികളില്‍ പുതുമ കെടാതെ നിലനിര്‍ത്തുന്ന മലയാളത്തിന്റെ മാസ്റ്റര്‍ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4k അറ്റ്‌മോസില്‍ റീമാസ്റ്റര്‍ ചെയ്തു ചിത്രം വീണ്ടും തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ മലയാളത്തിലെ സിനിമ പ്രേമികള്‍ക്ക് അത് മറക്കാനാവാത്ത ഒരു അനുഭവം ആവുമെന്ന് തീര്‍ച്ചയാണ്.

മധു മുട്ടത്തിന്റെ വളരെ ദുരൂഹമായ മനശാസ്ത്ര-പ്രേതകഥ സംവിധായകന്‍ ഫാസിലിന്റെ സംവിധായക പാടവത്തില്‍ ഉരുത്തിരിഞ്ഞു വന്നപ്പോള്‍ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമ അനുഭവങ്ങളില്‍ ഒന്നായി മാറുകയായിരുന്നു.കേന്ദ്ര കഥാപാത്രങ്ങളായ ഗംഗ-നാഗവല്ലി എന്നിവരെ അവതരിപ്പിച്ച ശോഭനയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കി. കന്നടയില്‍ ആപ്തമിത്ര, സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് നായകനാക്കി തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്നീ പേരുകളിലും ചിത്രം റീമേക്ക് ചെയ്ത് ഇറക്കിയിരുന്നു. എല്ലാ ചിത്രങ്ങളും വന്‍ വിജയമാണ് നേടിയത്. സോഷ്യല്‍ മീഡിയകള്‍ സജീവമായപ്പോള്‍ സിനിമ ചര്‍ച്ചകളിലും ട്രോള്‍ മേമുകളിലും ഏറ്റവുമധികം നിറഞ്ഞുനിന്ന ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ്. ഓരോ കാഴ്ചകളിലും കൂടുതല്‍ ഗംഭീരം ആകുന്ന ആ നിത്യഹരിത ഹാസ്യ രംഗങ്ങള്‍ക്കായും, മലയാളികളെ മതിപ്പിച്ച ആ ക്ലൈമാക്‌സ് രംഗങ്ങളും തിയേറ്ററുകളില്‍ അനുഭവിക്കുവാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

സംഗീതം : എം.ജി. രാധാകൃഷ്ണന്‍, പശ്ചാത്തലസംഗീതം: ജോണ്‍സണ്‍,
ഗാനരചന :ബിച്ചു തിരുമല,മധു മുട്ടം,വാലി, ഛായാഗ്രഹണം : വേണു, ചിത്രസംയോജനം : ടി.ആര്‍. ശേഖര്‍, സ്റ്റുഡിയോ : സ്വര്‍ഗ്ഗചിത്ര, ബെന്നി ജോണ്‍സണ്‍, ധനുഷ് നായനാര്‍, സോമന്‍ പിള്ള, അജിത്ത് രാജന്‍, ശങ്കര്‍ പി എന്‍, മണി സൂര്യ, ജോണ്‍ മണി, സുചിത്ര, വേലായുധന്‍ കീഴില്ലം, ജിനേഷ് ശശിധരന്‍, ബാബു സാഹിര്‍, എം ആര്‍ രാജാകൃഷ്ണന്‍,
പി ആര്‍ ഒ : വാഴൂര്‍ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : അരുണ്‍ പൂക്കാടന്‍ ( 1000 ആരോസ്) എന്നിവരാണ് അണിയറയില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments