Friday, January 10, 2025
Homeസിനിമറൊമാന്റിക് ഗാനത്തിന് ചുവടുകളുമായി ബിഗ് ബോസ് താരങ്ങളായ മാന്റിക് ശ്രീതുവും അര്‍ജ്ജുനും.

റൊമാന്റിക് ഗാനത്തിന് ചുവടുകളുമായി ബിഗ് ബോസ് താരങ്ങളായ മാന്റിക് ശ്രീതുവും അര്‍ജ്ജുനും.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും മികച്ചതും പ്രേക്ഷക പ്രീതി നേടിയതുമായ കോംമ്പോയായിരുന്നു അര്‍ജുന്‍-ശ്രീതു. തുടക്കം മുതല്‍ അവസാന നിമിഷം വരെ ആരാധകരെ ബോറടിപ്പിക്കാതെ ഓരോ നിമിഷങ്ങളും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഇരുവരും മുന്നോട്ടു നീങ്ങിയത്. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും ഹോട്ടലിനു മുന്നില്‍ നിന്ന് ശ്രീതുവിനെ യാത്രയാക്കിയ അര്‍ജ്ജുന്റെ വീഡിയോ മില്യണ്‍ കണക്കിന് പേരാണ് കണ്ടത്.

അതിനു ശേഷമെത്തിയ ഇന്റര്‍വ്യൂവും അങ്ങനെ തന്നെ. ഇപ്പോഴിതാ, ഇരുവരും സ്വകാര്യ ജീവിതത്തിലും ഒന്നിക്കണമെന്ന് ആഗ്രഹിച്ച ആരാധകര്‍ക്കു മുഴുവന്‍, ഇരുവരില്‍ നിന്നും ഒരു വിശേഷ വാര്‍ത്ത അറിയുവാന്‍ കാത്തിരുന്നവര്‍ക്ക് താല്‍ക്കാലിക ആശ്വാസമായി ഒരു വീഡിയോ സമര്‍പ്പിച്ചിരിക്കുകയാണ് ഈ താരജോഡികള്‍.

ഒറ്റനോട്ടത്തില്‍ ഒരു സേവ് ദ ഡേറ്റ് വീഡിയോ ആണോയെന്നാണ് തുടക്കം മുതല്‍ ഒടുക്കം വരെ വീഡിയോ കണ്ട ആരാധകര്‍ കണ്ണിമ വെട്ടാതെ നോക്കിയത്. എന്നാല്‍ അങ്ങനെയൊന്നും പ്രത്യക്ഷപ്പെട്ടില്ലെങ്കിലും ഒരു പൂ ചോദിച്ച ആരാധകര്‍ക്ക് പൂക്കാലം സമ്മാനിച്ച വീഡിയോയാണ് അര്‍ജ്ജുനും ശ്രീതുവും ചേര്‍ന്ന് ഒരുക്കിയത്. മനോഹരമായ കടലും തിരമാലകളും പശ്ചാത്തലമാക്കി കറുപ്പുടുപ്പില്‍ അതീവ സുന്ദരിയായി ശ്രീതുവും പ്രണയം തുളുമ്പുന്ന കണ്ണുകളുമായുള്ള അര്‍ജ്ജുന്റെ പ്രകടനം ആരാധകരെ കോരിത്തരിപ്പിച്ചെന്നു പറയാതെ വയ്യ. ഇന്നലെ വൈകിട്ട് അര്‍ജ്ജുന്‍ പങ്കുവച്ച ഈ വീഡിയോ എട്ടര മില്യണ്‍ ആളുകളാണ് ഇതുവരെ മാത്രം കണ്ടത്. സീരിയല്‍ താരങ്ങളായ ശരണ്യാ ആനന്ദും ശ്രേഷ്ടാ മഹാലക്ഷ്മിയും സുരജ് തേലക്കാടും അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

കണ്ണില്‍ കനവാഗെ നീ എന്ന പാട്ടിന്റെ ബാക്ക്ഗ്രൗണ്ടില്‍ പ്രണയാര്‍ദ്രമായി അഭിനയിച്ച ഈ വീഡിയോ ശ്രീജുന്‍ ഫാന്‍സിനു വേണ്ടിയാണ് ഇരുവരും സമര്‍പ്പിച്ചിരിക്കുന്നത്. ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുള്ള ഈ വീഡിയോ വൈറലായി മാറുകയാണ്.

ഇപ്പോഴും ആരാധകര്‍ ആഗ്രഹിക്കുന്നത് ഇരുവരും സ്വകാര്യ ജീവിതത്തില്‍ ഒന്നിക്കണമെന്നു തന്നെയാണ്. ഹൗസില്‍ വച്ചായതുകൊണ്ടാണോ ഇരുവരും പ്രണയം തുറന്നു പറയാത്തത് എന്ന് സംശയിച്ച ആരാധകര്‍ക്ക് ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഇരുവരും തങ്ങളുടെ റിലേഷനില്‍ വ്യക്ത വരുത്തുകയും ചെയ്തിരുന്നു.

ഞങ്ങള്‍ തമ്മില്‍ പ്രണയമൊന്നും ഇല്ല, സുഹൃദ് ബന്ധം മാത്രമാണ് എന്നായിരുന്നു അര്‍ജുനും ശ്രീതുവും പറഞ്ഞത്. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ശ്രീജുന്‍ ജോഡികളെ ഇപ്പോഴും എപ്പോഴും ഇതുപോലെ ഒരുമിച്ച് കാണാനാണ് പല പ്രേക്ഷകര്‍ക്കും ഇഷ്ടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments