അനശ്വര സംവിധായകന്‍ പത്മരാജന്‍ സംവിധാനം ചെയ്ത ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലെ ഗന്ധര്‍വ്വനായി എത്തിയ പ്രിയ നടന്‍ നിതീഷ് ഭരദ്വാജ് വീണ്ടും മലയാളത്തിലേക്ക്. നടന്‍് 33 വര്‍ഷങ്ങള്‍ക്ക് ശേഷം ജയസൂര്യ നായകനാവുന്ന കത്തനാര്‍ എന്ന ചിത്രത്തിലൂടെയാണ് എത്തുന്നത്.ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തിലാണ് നിതീഷ് അഭിനയിക്കുന്നത്.
മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണന്‍ ആയി എത്തിയതും നിതീഷ് ഭരദ്വാജ് ആയിരുന്നു. ഇന്ത്യന്‍ സിനിമയിലെ നിരവധി താരങ്ങളാണ് കത്തനാരില്‍ എത്തുന്നത്. അനുഷ്‌ക ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ പ്രഭുദേവ, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി നിരവധി പേര്‍ അഭിനയിക്കുന്നുണ്ട്.ജയസൂര്യയുടെ കരിയറിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നാണ് കത്തനാര്‍. പീരിയോഡിക് ഫാന്റസി ഹൊറര്‍ ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന് നിരവധി നാളത്തെ ഗവേഷണത്തിനൊടുവില്‍ ഡോ. ആര്‍ രാമാനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഗോകുലം സിനിമാസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മാണം. കത്തനാരിന്റെ ആദ്യഭാഗം 2024 അവസാനത്തോടെ റിലീസ് ആയേക്കുമെന്നാണ് സൂചന.മലയാളത്തിനൊപ്പം ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി, കന്നഡ, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്തോനേഷ്യന്‍, ജാപ്പനീസ് തുടങ്ങി 17 ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.