Friday, January 10, 2025
Homeസിനിമതീയറ്റര്‍ കുലുക്കി - ഇന്ത്യന്‍ 2.

തീയറ്റര്‍ കുലുക്കി – ഇന്ത്യന്‍ 2.

കമല്‍ഹാസന്‍ എന്ന നടന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് ഷങ്കര്‍ ഒരുക്കിയ ഇന്ത്യന്‍. പതിറ്റാണ്ടുകള്‍ക്ക് ശേഷം അതിനൊരു രണ്ടാം ഭാഗം വരുന്നു എന്നത് പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ടാക്കിയ കാര്യമാണ്. ആ ആകാംക്ഷയെ തൃപ്തിപ്പെടുത്തുന്ന കാഴ്ചകളാണ് ഇന്ത്യന്‍ 2 തീയറ്ററില്‍ സമ്മാനിക്കുന്നത്. മൂന്ന് മണിക്കൂറോളം നീളുന്ന ചിത്രം പഴയ ഇന്ത്യന്‍റെ സത്തയില്‍ ഊന്നിയുള്ള ഒരു ഇമോഷണല്‍ ആക്ഷന്‍ റൈഡാണ് എന്ന് പറയാം. ഒപ്പം കാണാനിരിക്കുന്നത് ഗംഭീരം എന്ന സൂചനയിലാണ് ചിത്രം അവസാനിക്കുന്നത്.

പുതുകാലത്തും ഒരു മാറ്റവും ഇല്ലാതെ തുടരുന്ന അഴിമതികളും അനീതികള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കുന്ന ചിത്ര അരവിന്ദ് എന്ന സിദ്ധാര്‍ത്ഥിന്‍റെ കഥാപാത്രത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. സിദ്ധാര്‍ത്ഥും സുഹൃത്തുക്കളും നടത്തുന്ന ബാര്‍ക്കിംഗ് ഡോഗ്സ് എന്ന യൂട്യൂബ് ചാനല്‍ വഴി അവര്‍ അഴിമാതിക്കാര്‍ക്കെതിരെ രംഗത്ത് എത്തുന്നു. എന്നാല്‍ അവരുടെ ശ്രമങ്ങള്‍ക്ക് ഫലം കാണുന്നില്ല. ഈ സമയം ഒരു കാലത്ത് അഴിമതിക്കെതിരെ സന്ദിയില്ലാത്ത സമരം ചെയ്ത ‘ഇന്ത്യന്‍ താത്തയെ’ അവര്‍ തിരിച്ചു വിളിക്കുന്നു #ComeBackIndian എന്ന ഹാഷ്ടാഗ് വൈറലാകുന്നു.

ഒടുവില്‍ ഇവരുടെ പോരാട്ടത്തിലേക്ക് ഇന്ത്യന്‍ എന്ന സേനാപതി എത്തുന്നത് എങ്ങനെ. ഈ പോരാട്ട വഴിയില്‍ ഇവര്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്തെല്ലാം. ഇങ്ങനെ പല കാര്യങ്ങളാണ് ചിത്രം പറയുന്നത്. കമല്‍ഹാസന്‍ ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു എന്ന് തന്നെ പറയാം. പ്രായമായ ഇന്ത്യന്‍ താത്തയായി എല്ലാ ആക്ഷന്‍ രംഗങ്ങളിലും കമലിന്‍റെ സാന്നിധ്യമുണ്ട്. ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്തമാക്കിയ മര്‍മ്മ വിദ്യ കുറച്ചുകൂടി വിശദമായി തന്നെ ഷങ്കര്‍ ഈ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

സിദ്ധാര്‍ത്ഥ്, ബോബി സിംഹ, സമുദ്രകനി, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ് എന്നിങ്ങനെ ഈ ഭാഗത്തിലുള്ള എല്ലാവരും ഗംഭീര പ്രകടനം തന്നെ നടത്തിയിട്ടുണ്ട്. എഐ സഹായത്തോടെയും അല്ലാതെയും ചിത്രത്തില്‍ മണ്‍മറഞ്ഞിട്ടും സാന്നിധ്യമായ വിവേകും, നെടുമുടി വേണുവും, മനോബാല എന്നിവരുടെ സാന്നിധ്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments