Friday, December 27, 2024
Homeസിനിമഅച്ചു ബേബി ജോണ്‍ നിര്‍മിക്കുന്ന പുതിയ ചിത്രം 'ദാവീദ്'; ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രത്തിന്റെ...

അച്ചു ബേബി ജോണ്‍ നിര്‍മിക്കുന്ന പുതിയ ചിത്രം ‘ദാവീദ്’; ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത്.

ആന്റണി വര്‍ഗീസ് നായകനായി വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ദാവീദ് എന്നാണ് പേരിട്ടിരിക്കുന്നത്. ലിജോ മോളാണ് നായികയായി എത്തുന്നത്. ആന്റണി വര്‍ഗീസ് നായകനായെത്തുമ്പോള്‍ ദാവീദിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ഗോവിന്ദ് വിഷ്ണു ആണ്.

ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് തിരക്കഥ എഴുതുന്നത്. സൈജു കുറുപ്പ്, വിജയരാഘവന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ കിച്ചു ടെലസും ജെസ് കുക്കുവും കഥാപാത്രങ്ങളായി എത്തുന്നു. ഛായാഗ്രാഹണം സാലു കെ തോമസാണ്. ആന്റണി വര്‍ഗീസ് നായകനാകുന്ന ദാവീദിന്റെ സംഗീതം നിര്‍വഹിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്.

മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന് ശേഷം അച്ചു ബേബി ജോണ്‍ നിര്‍മിക്കുന്ന ചിത്രമാണ് ദാവീദെന്ന ഒരു പ്രത്യേകതയുമുണ്ട്.. മുഹമ്മദ് കരാകിക്കൊപ്പം മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ വേഷമിടുന്നു. ആന്റണി വര്‍ഗീസ് നായകനാകുന്ന ദാവീദ് സിനിമയുടെ സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയാണ്. രാജേഷ് പി വേലായുധനാണ് ദാവീദ് സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബായ ചിത്രത്തിന്റെ കോസ്റ്റ്യൂം മെര്‍ലിന്‍ ലിസബത്ത് ആണ്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. മേക്കപ്പ് അര്‍ഷദ് വര്‍ക്കല്‍. അക്ഷയ് പ്രകാശിനൊപ്പം ദാവീദ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് അഖില്‍ വിഷ്ണുവുമാണ്.

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് നടനായി അരങ്ങേറുമ്പോള്‍ സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു. തുടര്‍ന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലടക്കം ആന്റണി വര്‍ഗീസ് മികച്ച നിരവധി കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രീതി നേടി. ആര്‍ഡിഎക്‌സ് വന്‍ വിജയവുമായി മാറി. വീണ്ടും ആന്റണി വര്‍ഗീസ് ആക്ഷന്‍ ചിത്രവുമായി എത്തുമ്പോള്‍ വന്‍ വിജയമാണ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments