Saturday, September 21, 2024
Homeസിനിമ"മന്ദാകിനി "യുടെ വിജയ യാത്ര തുടരുന്നു.

“മന്ദാകിനി “യുടെ വിജയ യാത്ര തുടരുന്നു.

നൂറിൽപരം തിയ്യേറ്ററികളിൽ മൂന്നാം വാരവും ഗൾഫിലും അയർലൻഡിലും യു കെ യിലും രണ്ടാമത്തെ ആഴ്ചയും വിജയകരമായി പ്രദർശിപ്പിക്കുന്ന മന്ദാകിനി യുടെ വിജയ യാത്ര തുടരുകയാണ്.
ഒരു കല്യാണ വീട്ടിൽ സംഭവിച്ച,ഇതു വരെ അറിയാത്ത കാണാത്ത
കാഴ്ചകൾ വെറും കാഴ്ചകളല്ല ചിരിക്കാഴ്ചകളുമായി എത്തിയ “മന്ദാകിനി” മൂന്നാം വാരം പിന്നിടുമ്പോഴും പുതിയ പുതിയ പ്രേക്ഷകരാൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.
ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റിയുള്ള രസകരമായ കുടുംബ ഹാസ്യ ചിത്രമായ മന്ദാകിനി കണ്ട പ്രേക്ഷകർ ചുറ്റുമുള്ളവരോട് സത്യസന്ധതമായ വിശേഷങ്ങൾ അറിയിക്കുന്നതോടെ അത് നേരിട്ട് കണ്ട് ആസ്വദിക്കുവാനും പൊട്ടിച്ചിരിക്കാനും തിയേറ്ററിൽ വരുന്നവരുടെ എണ്ണം ഓരോ ഷോ കഴിയുന്തോറും വർദ്ധിച്ചു വർദ്ധിച്ചു വരികയാണ്.

അൽത്താഫ് സലിം, അനാർക്കലി മരയ്ക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ലീല രചനയും, സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ” മന്ദാകിനി ”
വൈപ്പിൻക്കാരിയായ അമ്പിളിയും,നെടുമ്പാശ്ശേരിക്കാരനായ ആരോമലും തമ്മിലുള്ള വിവാഹ ദിവസം ആരോമലിന്റെ വീട്ടിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .
വിവാഹദിനത്തില്‍ ഒരാളും ആഗ്രഹിക്കാത്ത ചില അപ്രതീക്ഷിത സംഭവവികാസങ്ങളെ നേരിടേണ്ടി വരുന്ന ആരോമലിനോടൊപ്പം വീട്ടുക്കാരും ബന്ധുക്കളും സുഹൃത്തളും ചേരുന്നതോടെ കൂടുതൽ സങ്കീണ്ണമാകുന്ന പ്രശ്നങ്ങൾ തീർക്കാനുള്ള നെട്ടോട്ടത്തിൽ പ്രേക്ഷകരും എന്നിടത്താണ് ഈ പൊട്ടിച്ചിരി ചിത്രത്തിന്റെ പ്രത്യേകത.പ്രധാന കഥാപാത്രങ്ങൾ മാത്രമല്ല, ഈ ചിത്രത്തിൽ അഭിനയിക്കുന്ന എല്ലാ നടീനടന്മാർക്കും തുല്യ പ്രാധാന്യമുള്ളതിനാൽ പ്രേക്ഷകരുടെ മുന്നിൽ ആടിത്തിമിർക്കുകയാണ്.

സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ കോമഡി എന്റർടെയ്നർ ചിത്രത്തിന്റെ ഛായാഗ്രഹണം
ഷിജു എം ബാസ്കർ നിർവ്വഹിക്കുന്നു.
വൈശാഖ് സുഗുണൻ,രമ്യത് രാമൻ എന്നിവർ എഴുതിയ വരികൾക്ക്
ബിബിൻ അശോക് സംഗീതം പകരുന്നു.
ഷിജു എം ബാസ്കർ, ശാലു എന്നിവരുടെതാണ് കഥ.
സംവിധായകൻ അൽത്താഫ് സലിം നോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേഷങ്ങളിലെത്തുന്നു. ​ഗണപതി,ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്,കുട്ടി അഖിൽ,
അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനിൽ,
ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ,മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല,പ്രൊജക്ട് ഡിസൈനർ-സൗമ്യത വർമ്മ,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-ആന്റണി തോമസ്, മനോജ്‌ സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര,പോസ്റ്റർ ഡിസൈൻ-ഓൾഡ് മങ്ക്സ്, ഡിസ്ട്രീബ്യൂഷൻ ഹെഡ്-പ്രദീപ് മേനോൻ,
പി ആർ ഒ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments