ദിലീപിനെ നേരിട്ട് കണ്ട സന്തോഷത്തിൽ സിഫയിലെ വിദ്യാർത്ഥികൾ.
താരത്തെ നേരിൽ കണ്ട സന്തോഷത്തിൽ സിഫയിലെ(സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി)
കുട്ടികൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച്, ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 150-മത്തെ ചിത്രത്തിന്റെ കോലഞ്ചേരിയിലുള്ള ലൊക്കേഷനിലാണ് സിഫയിലെ വിദ്യാർത്ഥികൾ എത്തിയത്. അഭിനയം മുതൽ തിരക്കഥ, ക്യാമറ, സംവിധാനം വരെ സിനിമ മേഖലയിലെ വിവിധ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് ഇന്ന് ലൊക്കേഷനിൽ എത്തി താരത്തെ നേരിൽ കണ്ടത്.
നടി മഞ്ജു പിള്ളയുമായും കുട്ടികൾ സംവദിച്ചു.ലൊക്കേഷൻ അനുഭവങ്ങളും മറ്റുമായി താരങ്ങൾ കുട്ടികളുമായി വിശേഷങ്ങൾ പങ്ക് വെച്ചു. കൂട്ടത്തിൽ നവീൻ എന്ന വിദ്യാർത്ഥിയുടെ ജന്മദിനവും ആഘോഷമാക്കി. ദിലീപ്, മഞ്ജുപിള്ള, പ്രൊഡ്യൂസർ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് കേക്ക് കട്ട് ചെയ്തു.
ലൊക്കേഷൻ അനുഭവം തീർത്തും കുട്ടികൾക്ക് പുതുമയേകി. സംവിധായകൻ ഷാജി കൈലാസ് ആണ്
(SIFA)
യുടെ ചെയർമാൻ. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റേതാണ് ഈ ഫിലിം അക്കാദമി.
സിനിമയെ സ്വപ്നമായി കൊണ്ടുനടക്കുന്നവർക്ക് അത് യാഥാർത്ഥ്യത്തിലേക്ക് എത്തിക്കാനുള്ള വഴിയൊരുക്കത്തിലാണ് ഈ അക്കാഡമി. സംവിധാനം, അഭിനയം, തിരക്കഥ, എഡിറ്റിംഗ്, ഡബ്ബിങ്,വി എഫ് എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫി തുടങ്ങിയ കോഴ്സുകളാണ് അക്കാദമി നൽകുന്നത്.