Saturday, January 11, 2025
Homeസിനിമവന്‍ വിജയമായി തലവന്‍; വിജയാഘോഷത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വി എന്‍ വാസവനും.

വന്‍ വിജയമായി തലവന്‍; വിജയാഘോഷത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വി എന്‍ വാസവനും.

പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നില്‍ക്കുമ്പോള്‍ വലിയ വിജയമായി മാറുകയാണ് ബിജു മേനോന്‍ – ആസിഫ് അലി കൂട്ടുകെട്ടിൽ  ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍ എന്ന ചിത്രം. വെള്ളിയാഴ്ചയോടെ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ്‌  മന്ത്രി വി എന്‍ വാസവനും പങ്കുചേര്‍ന്നത്‌. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ്‌ വി എന്‍ വാസവന്‍ തലവന്‍ ടീമിന്റെ കൂടെയുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്‌. മികച്ച കളക്ഷനും പ്രേക്ഷകാഭിപ്രായവുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫീല്‍ -ഗുഡ് ചിത്രങ്ങളില്‍നിന്നും സംവിധായകന്‍ ജിസ് ജോയ്‌ വ്യതിചലിച്ചതിന്റെ ഭാഗമായി മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്.

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം: ദീപക് ദേവ്, ഛായാഗ്രഹണം: ശരൺ വേലായുധൻ, എഡിറ്റിംഗ്: ഇ എസ് സൂരജ്, കലാസംവിധാനം: അജയൻ മങ്ങാട്,

സൗണ്ട്: രംഗനാഥ് രവി, മേക്കപ്പ് : റോണക്സ് സേവ്യർ, കോസ്റ്റ്യൂം: ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ: സാഗർ,
“അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് : ഫർഹാൻസ് പി ഫൈസൽ, കെ എസ് അഭിജിത്ത് , പ്രൊഡക്ഷൻ മാനേജർ: ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, പി ആർ ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ എന്നിവരാണ്‌ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments